Pravasimalayaly

ഗായകന്‍ ബംബാ ഭാഗ്യ അന്തരിച്ചു

പ്രശസ്ത ഗായകന്‍ ബംബാ ഭാഗ്യ അന്തരിച്ചു. 49 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു. ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന സിനിമയിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്.

എ.ആര്‍. റഹ്മാനുവേണ്ടി നിരവധി ഗാനങ്ങള്‍ പാടിയ ഗായകനായിരുന്നു ബംബ. സിംതാങ്കരന്‍, പുല്ലിനങ്കല്‍ എന്നീ സിനിമകളിലെ പരീക്ഷണ ഗാനങ്ങള്‍ പാടാന്‍ റഹ്മാന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തത് ശബ്ദത്തിലെ വ്യത്യസ്തത കണ്ടാണ്. ‘സര്‍ക്കാര്‍’,’യന്തിരന്‍ 2.0′, ‘സര്‍വം താളമയം’, ‘ബിഗില്‍’, ‘ഇരൈവിന്‍ നിഴല്‍’ തുടങ്ങിയവ നിരവധി സിനിമകളില്‍ പാടി. ഭാഗ്യരാജ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. എന്നാല്‍ പുല്ലിനങ്കല്‍ എന്ന സിനിമയിലെ ഗാനം ദക്ഷിണാഫ്രിക്കന്‍ ഗായകനാണ് ബംബയെ പോലെ പാടാന്‍ റഹ്മാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പേര് ബംബ ഭാഗ്യ എന്നായത്.

Exit mobile version