Pravasimalayaly

‘നീതി ദേവത കൊലചെയ്യപ്പെട്ടു’; വിധി വേദനാജനകമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

കോടതി വിധി വേദനാജനകമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. നീതി ദേവത കൊലചെയ്യപ്പെട്ടു. കേസില്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. കുറ്റം ചെയ്തിട്ടുള്ള ആളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. കേരളത്തിനോ രാജ്യത്തിനോ അത് ഉള്‍ക്കൊളളാന്‍ സാധിക്കില്ല. ഒരു സ്ത്രീയുടെ നിസഹായത മനസിലാക്കാന്‍ കോടതിക്ക് കഴിയണം. കഴയുമെന്നുള്ള വിശ്വാസമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള പ്രയാണം തുടരുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.

അതേസമയം കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ഹരിശങ്കര്‍ ഐ പി എസ്. അംഗീകരിക്കാന്‍ പറ്റാത്ത വിധിയാണ് കോടതിയില്‍ നിന്നുണ്ടായതെന്നും, 100 ശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്നു. വിധി നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് എസ് ഹരിശങ്കര്‍ ഐ പി എസ് വ്യക്തമാക്കി.കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കേസില്‍ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളില്‍ വിഷയം തീര്‍ക്കാന്‍ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. കേസില്‍ ഇരക്ക് വേണ്ടി സത്യസന്ധമായി മൊഴി നല്‍കിയ ആളുകള്‍ക്കും ഈ വിധി തിരിച്ചടിയാണ്. അവരുടെ നിലനില്‍പ്പിനേയും വിധി ബാധിക്കും.

Exit mobile version