കോഴിക്കോട്
എസ് കെ എസ് എസ് എഫ് ഇസ്തിഖാമ സംസ്ഥാന സമിതിക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു
എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആദര്‍ശ വിഭാഗമായ ഇസ്താഖാമക്ക് 2020-22 വര്‍ഷത്തേക്കള്ള പുതിയ സമിതിയെ തെരെഞ്ഞെടുത്തു. ശിഹാബുദ്ദീന്‍ അന്‍വരി നെടുങ്ങോട്ടൂര്‍ ചെയര്‍മാനും അമീര്‍ ഹുസൈന്‍ ഹുദവി ചെമ്മാട് ജനറല്‍ കണ്‍ വീനറുമാണ്. അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ തൃശ്ശൂര്‍,അബ്ദുല്ല മുജ്തബ ഫൈസി ആനക്കര,മുഹമ്മദ് ആസിഫ് ഫൈസി പാതായ്ക്കര ,റാസി ബാഖവി മലപ്പുറം വെസ്റ്റ് (വൈസ് ചെയര്‍മാന്‍മാര്‍), ജസീല്‍ കമാലി ഫൈസി അരക്കുപറമ്പ് (വര്‍ക്കിംഗ് കണ്‍വീനര്‍ ), അജ്മല്‍ കമാലി ഫൈസി കോട്ടോപ്പാടം, നവാസ് ഹുദവി ചേലേമ്പ്ര (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരാണ് സഹഭാരവാഹികള്‍. അംഗങ്ങളായി സുബൈര്‍ ദാരിമി പൈക കാസറഗോഡ്,ഗഫൂര്‍ ബാഖവി കണ്ണൂര്‍,ജലീല്‍ ദാരിമി കോഴിക്കോട്,നിസാമുദ്ദീന്‍ ഫൈസി പാലക്കാട്,ഉവൈസ് ഫൈസി ആലപ്പുഴ,റഫീഖ് ബാഖവി ഇടുക്കി,അയ്യൂബ് ഖാന്‍ ഫൈസി കൊല്ലം, സിദ്ദീഖ് ഫൈസി അല്‍ അസ്ഹരി തിരുവനന്തപുരം,സലീം ഫൈസിനീലഗിരി,സല്‍മാന്‍ ഫൈസി കൊടഗ്,ജബ്ബാര്‍ ഫൈസി ലക്ഷദ്വീപ് എന്നിവരേയും തെരഞ്ഞെടുത്തു.