ലക്ഷദ്വീപ് ജനതയെ വേട്ടയാടരുത് : എസ് കെ എസ് എസ് എഫ്

0
74

ലക്ഷദ്വീപ് ജനതയെ വേട്ടയാടരുത് :
എസ് കെ എസ് എസ് എഫ്

കോഴിക്കോട്

കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ അനാവശ്യ ഇടപെടൽ നടത്തി അവിടുത്തെ ജനതയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മദ്യമുപയോഗമില്ലാത്ത ദ്വീപിൽ മദ്യശാലകൾ തുറക്കാനുള്ള നീക്കം ദുരുദ്ദേശപരമാണ്. ഗുണ്ടാ നിയമം കൊണ്ട് വന്നും രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിക്കുന്നതും കേന്ദ്ര സർക്കാർ ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്ന് സംശയിക്കണം. ലക്ഷദ്വീപിലെ ജനഹിതം മാനിച്ചായിരിക്കണം അവിടെ പുതിയ നിയമങ്ങൾ നടപ്പാക്കേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു.

Leave a Reply