കൊച്ചി: സാഹസിക വിനോദമായ സ്കൈ ഡൈവിലെ ഫ്രീ ഫോൾ ടൈമിംഗിൽ ലോക റെക്കോർഡ കരസ്ഥമാക്കിയ കരസ്ഥമാക്കിയ ജിതിൻ വിജയന് സ്വീകരണം നൽകി.റോട്ടറി കൊച്ചിൻ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ടിആർ വിജയകുമാർ ജിതിനെ പൊന്നാട അണിയിച്ച് ആദരിച്ചു.വിമാനത്തിൽ നിന്ന് ചാടുന്നത് മുതൽ പാരച്ചൂട്ട് തുറക്കുന്നതുവരെയുള്ള സമയമാണ് ഫ്രീ ഫാളിഗ് ടൈം . ജിതിൻ ഫ്രീ ഫാൾ നടത്തിയത് 2.4 7 സെക്കൻഡ് ആണ് .ഫ്ലാറ്റ് ഫ്ലൈയിംഗ് വിഭാഗത്തിലെ 2.3 എന്ന ലോക റെക്കോർഡ് ആണ് ജിതിൻ ഇതിലൂടെ തിരുത്തിക്കുറിച്ചത്.ദേശീയ പതാക കൈയിൽ കെട്ടിയാണ് ജിതിൻ സ്കൈ ഡവിൻ നടത്തിയത്. ഈ വിഭാഗത്തിൽ പതാകയും ഏന്തി ഏറ്റവും ഉയരത്തിൽ നിന്ന് ചാടിയ വ്യക്തി എന്ന ലോക റെക്കോർഡും ജിതിന് സ്വന്തമാണ്. . 2016 മുതൽ പാരാഗ്ലൈഡിംഗ് ചെയ്തിരുന്ന ജിതിൻ കഴിഞ്ഞ വർഷമാണ് സ്കൈ ഡൈവിംഗ് ലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.ബാലുശ്ശേരി മലയില കത്തുട്ട് വിജയന്റെയും സത്യഭാമയുടെയും മകനാണ് ജിതിൻ .എറണാകുളത്ത് ഐടി കമ്പനി ഡയറക്ടറായ ജിതിൻ ഭാര്യ ദിവ്യക്കും മകൻ സൗരവിനോടൊപ്പം എറണാകുളത്താണ് താമസം.
സ്കൈ ഡൈവിംഗിൽ ലോക റെക്കോർഡ് കരസ്ഥമാക്കിയ ജിതിൻ വിജയനെ ആദരിച്ചു
