വെള്ളാപ്പള്ളിക്ക് തിരിച്ചടി: എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി

0
88

എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. 200 പേർക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്. ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. യോഗത്തിൽ സ്ഥിര അംഗത്ത്വമുള്ള എല്ലാവർക്കും തെരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടെന്ന് കോടതി വ്യക്തമാക്കി.

കേന്ദ്രം 1974ൽ നൽകിയ ഇളവും 1999 ലെ ബൈലോ ഭേദഗതിയുമാണ് റദ്ദാക്കിയത്.വിധി വന്നതിൽ ദുഃഖമുണ്ടെന്നും വിശദാംശങ്ങൾ അറിഞ്ഞതിനുശേഷം അനന്തരനടപടി സ്വീകരിക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.

Leave a Reply