എസ് എൻ ഡി പി യോഗം ജില്ലാ നേതൃത്വയോഗങ്ങൾ 2021 ജൂൺ 28 മുതൽ ജൂലൈ 6 വരെ

0
54

എസ് എൻ ഡി പി യോഗം ജില്ലാ നേതൃത്വയോഗങ്ങൾ 2021 ജൂൺ 28 മുതൽ ജൂലൈ 6 വരെ ഓൺലൈൻ ഫ്ലാറ്റ്ഫോം വഴി ചേരും.

കൊറോണയെന്ന മഹാമാരിയുടെ കാലഘട്ടത്തിലും നിതാന്ത ജാഗ്രതയോടെ ഉണർന്നിരിക്കുകയാണ് എസ് എൻ ഡി പി യോഗം. ഈ കാലയളവിൽ ഏതാണ്ട് എല്ലാ സംഘടനാ സംവിധാനങ്ങളും പ്രവർത്തനം നിലച്ച അവസ്ഥയിൽ നിൽക്കുമ്പോളും കാലത്തിനു മുന്നേ സഞ്ചരിച്ച് ചരിത്രം രചിച്ചിട്ടുള്ള എസ് എൻ ഡി പി യോഗം ഇക്കുറിയും പുതു ചരിത്രം ആവർത്തിക്കുകയാണ്.

ആയിരക്കണക്കിന് മീറ്റിങ്ങുകൾ ഓൺലൈനായി നടത്തിക്കൊണ്ട് മഹാമാരിയുടെ കാലത്തും സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ച എസ് എൻ ഡി പി യോഗം വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ട് ജില്ലാതല നേതൃത്വയോഗങ്ങൾ #GSനൊപ്പം ആരംഭിക്കുകയാണ്.

2021 ജൂൺ 28 ന് എറണാകുളം ജില്ലയിൽ ആരംഭിച്ച് 2021 ജൂലൈ 6 ന് ആലപ്പുഴ ജില്ലയിൽ സമാപന സമ്മേളനത്തോടെ പര്യവസാനം കുറിക്കുന്ന പൂർണ്ണമായും ഓൺലൈനായി നടക്കുന്ന ഈ യോഗങ്ങൾക്ക് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേതൃത്വം വഹിക്കുന്നു. കേരളത്തിലെ മുഴുവൻ യൂണിയൻ നേതാക്കളുമായി ഈ സമ്മേളനങ്ങളിലൂടെ അദ്ദേഹം സംവദിക്കുന്നു.

🔅വിവിധ ജില്ലകളുടെ തീയതി, സമയം ചുവടെ ചേർക്കുന്നു.
എറണാകുളം – ജൂൺ 28 രാവിലെ 10 മുതൽ 12.30 വരെ.
കോട്ടയം – ജൂൺ 28 ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ.

ഇടുക്കി – ജൂൺ 29 രാവിലെ 10 മുതൽ 12.30 വരെ.
പത്തനംതിട്ട – ജൂൺ 29 ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ.

കൊല്ലം – ജൂൺ 30 രാവിലെ 10 മുതൽ 12.30 വരെ.
തിരുവനന്തപുരം – ജൂൺ 30 ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ.

ത്രിശ്ശൂർ – ജൂലൈ 1 രാവിലെ 10 മുതൽ 12.30 വരെ.
മലപ്പുറം – ജൂലൈ 1 ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ.

പാലക്കാട് – ജൂലൈ 3 രാവിലെ 10 മുതൽ 12.30 വരെ.
കോഴിക്കോട് – ജൂലൈ 3 ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ.

കണ്ണൂർ – ജൂലൈ 5 രാവിലെ 10 മുതൽ 12.30 വരെ.
കാസർഗോഡ് – ജൂലൈ 5 ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ.

വയനാട് – ജൂലൈ 6 രാവിലെ 10 മുതൽ 12.30 വരെ.
ആലപ്പുഴ – സമാപന സമ്മേളനം – ജൂലൈ 6 ഉച്ചകഴിഞ്ഞ് 3 മുതൽ 5.30 വരെ.

നിർദ്ദേശങ്ങൾ :-
NB: 🔅ജില്ലയിലുള്ള എല്ലാ യൂണിയനുകളിൽ നിന്നുമുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, സെക്രട്ടറി ബോർഡ് അംഗങ്ങൾ എന്നിവരായിക്കും ഈ മീറ്റിങ്ങിൽ പങ്കെടുക്കുന്നത്.

🔅അതാത് യൂണിയൻ ഓഫീസുകൾ കേന്ദ്രീകരിച്ച് മീറ്റിങ്ങിൽ പങ്കെടുക്കേണ്ടവർ ഒത്തുകൂടുകയും സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു.

🔅മീറ്റിങ്ങിൽ സംസാരിക്കുവാൻ ഓരോ യൂണിയനുകൾക്കും ക്രമനമ്പർ അനുവദിക്കുന്നതാണ്.

🔅 ഓരോ യൂണിയനും പത്ത് മിനിറ്റ് സമയമായിരിക്കും അനുവദിക്കപ്പെടുന്നത്.

🔅 ഒരു യൂണിയന് അനുവദിച്ചിട്ടുള്ള സമയത്തും അവർ സംസാരിക്കുമ്പോഴും മറ്റുള്ളവർ ഇടപെട്ട് സംസാരിക്കാതിരിക്കുകയും മൈക്രോഫോൺ മ്യൂട്ട് മോഡിൽ വയ്ക്കേണ്ടതുമാണ്.

🔅 Zoom പ്ലാറ്റ്ഫോമിൽ ആയിരിക്കും മീറ്റിങ്ങ് സംഘടിപ്പിക്കുന്നത്.

സൈബർ സേന ഹെൽപ്പ് – 7592099000.

Leave a Reply