യോഗനാദത്തിന്റെ പ്രചാരണം കടമയായി ഏറ്റെടുക്കണം – വെള്ളാപ്പള്ളി നടേശൻ

0
40

എസ്.എന്‍.ഡി.പി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ പ്രചാരണം വര്‍ദ്ധിപ്പിക്കേണ്ടത് സമുദായത്തിന്റെ കടമയാണെന്ന് യോഗം ജനറല്‍ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മൂന്നുമാസം നീളുന്ന “നമ്മുടെ യോഗനാദം” ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂര്‍ണ്ണമായി കളര്‍ പേജോടെ കെട്ടിലും മട്ടിലും മാറ്റം വരുത്തിയാണ് യോഗനാദം പ്രസിദ്ധീകരിക്കുന്നത്.
ഈടുറ്റ ലേഖനങ്ങളും ആനുകാലിക വിഷയങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും കഥകളും മറ്റുമായി സമ്പന്നമായ ഉള്ളടക്കത്തോടെ ഒന്നാം നിരയിലുള്ള പ്രസിദ്ധീകരണമാണ് യോഗനാദം.
സമുദായത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ തന്നെ ശബ്ദമാണ് ഇന്ന് യോഗനാദം. യോഗത്തിന്റെ വാര്‍ത്തകള്‍ അറിയാനും യോഗനാദം വായിക്കണം. കൗണ്‍സിലര്‍മാരും യൂണിയന്‍ ശാഖാ ഭാരവാഹികളും യോഗനാദത്തിന്റെ പ്രചാരണത്തിന് രംഗത്തിറങ്ങണം യോഗം പ്രവര്‍ത്തകര്‍ ഓരോരുത്തരും വരിക്കാരാകണം എന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന്റെയും യൂണിയന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അനദ്ധ്യാപകരും യോഗനാദത്തിന്റെ വരിക്കാരാകണമെന്ന് യോഗം ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. യോഗനാദം വായിക്കുക, വരിക്കാരാകുക പ്രചരിപ്പിക്കുക എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നുമാസത്തെ ‘നമ്മുടെ യോഗനാദം’ പദ്ധതിയിലൂടെ പ്രചാരണം ഒരു ലക്ഷം കോപ്പിയാക്കാനാണു ലക്ഷ്യമിടുന്നത്. വാര്‍ഷിക വരിസംഖ്യ 450 രൂപ. യോഗം പ്രസിഡൻ്റ് ഡോ.എം.എൻ സോമൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊല്ലം എസ് എൻ കോളജ് ജീവനക്കാരുടെ ഒരു വർഷത്തെ വരിസംഖ്യ ഡോ.സുനിൽ കുമാറിൽനിന്ന് ഏറ്റുവാങ്ങി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ദേവസ്വം സെക്രട്ടറി അരയകണ്ടി സന്തോഷ്, യോഗം കൗൺസിലർമാരായ ശ്രീ.ഏ ജി തങ്കപ്പൻ, ശ്രീ.പി.എസ് എൻ ബാബു, ശ്രീ.പി.ടി മന്മഥൻ, ശ്രീ.പി കെ പ്രസന്നൻ, ശ്രീ.സി,എൻ ബാബു, ശ്രീമതി.ഷീബ ടീച്ചർ, ശ്രീ.ബേബി റാം, ശ്രീ.വിപിൻ രാജ്, ശ്രീ.എബിൻ അമ്പാടി, ശ്രീ.സന്ദീപ് പച്ചയിൽ, വിദ്യാഭ്യാസ സെക്രട്ടറി ശ്രീ.സുദർശനൻ, യോഗം അസി.സെക്രട്ടറി ശ്രീ.വിജയൻ, യോഗനാദം ചീഫ് ഓർഗസൈർ ശ്രീ.പി.വി രജിമോൻ, ശ്രീ നാരായണാ എംപ്ലോയീസ് ഫോറം പ്രസിഡൻ്റ് ശ്രീ.എസ്.അജുലാൽ, സ്റ്റാഫ് സെക്രട്ടറി ഡോ: അപർണ എന്നിവർ പങ്കെടുത്തു.

Leave a Reply