Pravasimalayaly

കുടുംബസമേതം ദിലീപ്; വനിതയുടെ കവര്‍ ഫോട്ടോക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം

കൊച്ചി: വനിത മാഗസിന്റെ പുതിയ കവര്‍ ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനം. ചിത്രത്തില്‍ നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം നേരിടുന്ന ദിലീപിന്റെ സാനിധ്യമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.വനിതകളുടെ വഴികാട്ടിയാണ്, സുഹൃത്താണ് എന്ന് പറയുന്ന വനിത മാഗസിന്‍ കവര്‍ ചിത്രത്തില്‍ ദീലിപിന്റെ ഫോട്ടോ ഉപയോഗിക്കുന്ന വിരോധാഭാസത്തെ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ വിമര്‍ശിച്ചു.’വഴികാട്ടിയാണ്, സുഹൃത്താണ്, ആരുടെ വനിതകളുടെ…! ഇത്തരം ഐറണികള്‍ ഇനി സ്വപ്നത്തില്‍ മാത്രം,’ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ എഴുതി.

വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന് സ്വയം വിശേഷിപ്പിക്കുന്ന വനിത, എങ്ങനെയാണ് ക്രൂരമായ ഒരു കുറ്റകൃത്യം ചെയ്ത ഒരാളെ വൈറ്റ് വാഷ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും പ്രശസ്ത മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍. ചോദിക്കുന്നു.ചിത്രത്തില്‍ കാണുന്ന വ്യക്തി ക്രൂരമായ ഒരു കുറ്റകൃത്യം ചെയ്തതിന്റെ പേരില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മാസിക ഇത്തരമൊരു ചിത്രത്തോടെ പ്രസിദ്ധീകരിക്കുന്നത് എന്നാണ് ധന്യ പറയുന്നത്.

‘മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പണം വേണം, അവ ചാരിറ്റി ഹൗസുകളല്ല. അതെനിക്കറിയാം. മനോരമ ഗ്രൂപ്പിന്റെ രണ്ട് ശതമാനം പോലും വലുതല്ലാത്ത ഒരു മാധ്യമ സ്ഥാപനം ഞാന്‍ നടത്തുന്നുണ്ട്. പക്ഷെ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാം, ഒരു മാധ്യമ സ്ഥാപനവും, മനോരമയെ പോലെ ശക്തരായ ഒരു സംഘടനയും ഇങ്ങനെ ചെയ്യരുത്. അല്ലാതെ തന്നെ നിങ്ങള്‍ക്ക് വരുമാനം ഉണ്ടാക്കാം,’ പോസ്റ്റില്‍ പറയുന്നു.

Exit mobile version