സ്ത്രീധനത്തിനെതിരെ സമൂഹം കൈകോര്‍ക്കണം – മന്ത്രി കെ. എന്‍. ബാലഗോപാല്‍

0
21

സ്ത്രീധനം എന്ന വിപത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി കൈകോര്‍ക്കണം എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കുടുംബശ്രീ ജില്ലാ മിഷനും സംസ്ഥാന വനിതാ കമ്മീഷനും ചേര്‍ന്ന് സംഘടിപ്പിച്ച ‘സ്ത്രീധന മുക്ത കേരളവും സുരക്ഷിത സമൂഹവും’ സംസ്ഥാനതല സെമിനാര്‍ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെറ്റായ രീതി പിന്‍തുടരുന്നതിനെതിരെ ഫലപ്രദ ഇടപെടലാണ് കുടുംബശ്രീക്ക് നടത്താനാകുക. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സ്ത്രീ സമൂഹവും തയ്യാറാകണം. ആധുനിക സമൂഹത്തിന് ഭൂഷണമല്ല സ്ത്രീധനമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ വിപണന ക്യാമ്പയിന്‍ ‘ഉത്സവ്’ മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

ജില്ലയെ സ്ത്രീധന മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയില്‍ നടപ്പിലാക്കുന്ന ജനകീയ ബോധവല്‍ക്കരണ പരിപാടിയുടെ തുടക്കമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വരുംദിവസങ്ങളില്‍ നടത്തും.

Leave a Reply