Pravasimalayaly

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടതില്‍ പിണറായിക്ക് ഇരട്ട ലക്ഷ്യം

ജോസ് കെ മാണിക്കും ഗണേഷ്‌കുമാറിനും താക്കീതോ

തിരുവനന്തപുരം:  സോളാര്‍ കേസ് തെരഞ്ഞെടുപ്പിനു തൊട്ടു മുന്നേ സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി പ്രതിപക്ഷത്തെ മാത്രമല്ല ഭരണപക്ഷത്തെ ചിലര്‍ക്കു കൂടി താക്കീത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിനു പിന്നാലെയാണ് സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള അസാധാരണ ഗസറ്റ് സര്‍ക്കാര്‍ ഇറക്കിയത്. എന്നാല്‍ ഈ തീരുമാനത്തിലൂടെ പിണറായി വിജയന്‍ ലക്ഷ്യം വയ്ക്കുന്ന മറ്റുരണ്ടുപേരുണ്ട്. ജോസ് കെ മാണിയും കെ.ബി ഗണേഷ് കുമാറും .ഇരുവരും ഇപ്പോള്‍ ഇടതു ചേരിയിലാണെങ്കിലും ജോസ് കെ മാണിക്കെതിരേ സോളാര്‍ കേസിലെ യുവതി പരാതി നല്കിയിരുന്നു. എന്നാല്‍ യുഡിഎഫിലെ അഞ്ചു നേതാക്കള്‍ക്കെതിരേയുള്ള പരാതിയിലാണ് ഇപ്പോള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സിബിഐക്ക് കത്തയച്ചിരിക്കുന്നത്. പരാതിക്കാരി നേരത്തെ ജോസ് കെ മാണിക്കെതിരേ ഉന്നയിച്ച ആരോപണത്തില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നതായി വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇടതു മുന്നണിയുടെ സീറ്റ് വിഭജനത്തില്‍ ഉള്‍പ്പെടെ ജോസ് കെ മാണിയുടെ ഭാഗത്തു നിന്നുമുള്‍പ്പെടെ അമിത സമ്മര്‍ദ്ദമുണ്ടാകരുതെന്ന ഒരു പരോക്ഷമായ സൂചനകൂടിയാണ് ഇതെന്നാണ് രാഷ്ട്രീയക്കാര്‍ക്കിടയിലുള്ള ചര്‍ച്ച

Exit mobile version