ചിലര്‍ ചെയ്ത തെറ്റിന്റെ പേരില്‍ യുവാക്കളെയാകെ തള്ളിപ്പറയില്ല: പി ജയരാജന്‍

0
36

കണ്ണൂര്‍: പാര്‍ട്ടിയോടൊപ്പമുള്ള ചലര്‍ ചെയ്ത തെറ്റുകളുടെ പേരില്‍ പാര്‍ട്ടിയോട് ആത്മാര്‍ത്ഥത കാണിക്കുന്ന യുവാക്കളെ മുഴുവനായി തള്ളിപ്പറയാന്‍ കഴിയില്ലെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ് വര്‍ഷങ്ങള്‍ക്കു മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ആളുകളുടെ പേരിലാണ് ഇപ്പോള്‍ സിപിഎമ്മിനെതിരെ പ്രചാരണം നടത്തുന്നതെന്നും ജയരാജന്‍ പറഞ്ഞു. ക്വട്ടേഷന്‍,കുഴല്‍പ്പണ മാഫിയക്കാരില്‍ ചിലരുടെ പേരു പറഞ്ഞു ഒറ്റപ്പെടുത്താനും ഇത്തരം സംഘങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്താനും മുന്നോട്ട് വന്ന സിപിഐഎമ്മിനെതിരെ എതിരാളികള്‍ നടത്തുന്ന നുണ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത എല്ലാ തെറ്റുകള്‍ക്കെതിരെയും പ്രതികരിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. അതാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്ന് പാര്‍ട്ടി കൈക്കൊണ്ടത്. പാര്‍ട്ടിക്ക് ത്രികാലജ്ഞാനം ഉണ്ടാവണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. എന്നുമാത്രമല്ല സിപിഐഎമ്മിന്റെ ഭൂതകാലത്തെ വേട്ടയാടാനും അവര്‍ ശ്രമിക്കുന്നു.
പാര്‍ട്ടിയെ ആശയപരമായി മാത്രമല്ല കായികമായും ആക്രമിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം ഘട്ടങ്ങളിലെല്ലാം ജനങ്ങളെ അണിനിരത്തി ചെറുത്തുനിന്നിട്ടുള്ള പാര്‍ട്ടിയാണിത്. വലതുപക്ഷ മാധ്യമങ്ങളില്‍ കവറേജ് കിട്ടാന്‍ ഭൂതകാലത്തെ തള്ളിപ്പറയാന്‍ സിപിഐഎം തയാറല്ലെന്നുമാണ് ജയരാജന്റെ പ്രതികരണം.

Leave a Reply