തൃശൂരില്‍ 24കാരന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
47

തൃശൂരില്‍ കോടാലിയില്‍ 24കാരന്‍ അമ്മയെ തലയ്ക്കടിച്ച് കൊന്നു. കിഴക്കേ കോടാലി സ്വദേശിനി ശോഭനയാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. മകന്‍ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

തൃശൂര്‍ വെള്ളിക്കുളങ്ങര കിഴക്കേ കോടാലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി നടന്ന സംഭവം പറയുകയായിരുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഇടുകയായിരുന്നുവെന്നാണ് വിഷ്ണു നല്‍കിയ മൊഴിയെന്ന് പൊലീസ് പറയുന്നു.

കൊല ചെയ്യാനുള്ള കാരണം ആവര്‍ത്തിച്ച് ചോദിച്ചിട്ടും വിഷ്ണു വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ടാനച്ഛനൊപ്പമായിരുന്നു അമ്മ താമസിച്ചിരുന്നത്.

Leave a Reply