2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് ആഹ്വാനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികളുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് സോണിയ ഗാന്ധിയുടെ നിര്‍ദേശം.
തിരഞ്ഞെടുപ്പിനായി കൃത്യമായ ആസൂത്രണം ഉണ്ടാവണമെന്നും എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്നും സോണിയ ഗാന്ധി ആഹ്വാനം ചെയ്തു. തൃണമുല്‍ കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ശിവസേന, സിപിഐ, സിപിഎം ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് നമ്മുടെ പ്രധാന ലക്ഷ്യം. നമ്മുക്കെല്ലാം ഓരോ ആഗ്രഹങ്ങളും നിര്‍ബന്ധങ്ങളും ഉണ്ടാകും. എന്നാല്‍ അവയെക്കാളൊക്കെ ഉയരണമെന്ന് നമ്മുടെ രാജ്യം ആവശ്യപ്പെടുന്ന ഒരു സമയം വന്നിരിക്കുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരു വെല്ലുവിളിയാണ്. എന്നാല്‍ നമ്മുക്ക് ഒരുമ്മിച്ച് അത് നേരിടാം, ഒരുമ്മിച്ച് പ്രവര്‍ത്തിക്കുന്നതിന് ഒരു ബദലുമില്ല..’ സോണിയ പറഞ്ഞു. പാര്‍ലമെന്‍്‌റ് സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കാണിച്ച ഐക്യം തുടര്‍ന്ന് കൊണ്ട് പോകണമെന്നും സോണിയ ഗാന്ധി അഭ്യര്‍ത്ഥിച്ചു.