Sunday, September 29, 2024
HomeNewsKeralaകെപിസിസി അധ്യക്ഷനെ സോണിയ ഗാന്ധി തീരുമാനിക്കും, പ്രമേയം പാസ്സാക്കി

കെപിസിസി അധ്യക്ഷനെ സോണിയ ഗാന്ധി തീരുമാനിക്കും, പ്രമേയം പാസ്സാക്കി

കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും കേരളത്തിൽ നിന്നും എഐസിസി അംഗങ്ങളെയും തെരഞ്ഞെടുക്കാൻ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തി പാർട്ടി ജനറൽ ബോഡി യോഗം. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി നേതാക്കൾ അംഗീകരിച്ചു. മത്സരമില്ലാതെ കെ സുധാകരൻ തന്നെ പ്രസിഡണ്ടായി തുടരാനാണ് നിലവിലെ ധാരണ.

ഡൽഹിയിൽ നിന്നും വൈകാതെ സുധാകരന്‍റെയും ഭാരവാഹികളുടേയും പേര് സോണിയ ഗാന്ധി പ്രഖ്യാപിക്കും. പുതുതായി തെരഞ്ഞെടുക്കെപ്പട്ട അംഗങ്ങളുടെ ആദ്യ ജനറൽ ബോഡിയോഗമാണ് ഇന്ന് നടന്നത്. റിട്ടേണിംഗ് ഓഫീസർ ജി പരമേശ്വരയുടെ നേതൃത്വത്തിലായിരുന്നു യോഗം. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങൾ പങ്കെടുത്ത ആദ്യ ജനറൽ ബോഡി യോഗമാണ് ഇന്ന് ചേര്‍ന്നത്. 282 ബ്ലോക്ക്‌ പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലിമെന്‍ററി പാർട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങൾ ആണുള്ളത്. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കണം എന്ന് എ ഐ സി സിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയമാണ് യോഗത്തില്‍ ഇന്ന് പാസ്സാക്കിയത്.

 രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ വി ഡി സതീശൻ, കെ മുരളീധരൻ, എം എം ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, കെ സി ജോസഫ് എന്നിവർ പിന്താങ്ങി. എഐസിസി അംഗങ്ങളെയും സോണിയ തീരുമാനിക്കും. അതേസമയം, മത്സരം ഇല്ലാതെ കെ സുധാകരൻ അധ്യക്ഷൻ ആയി തുടരും. അംഗത്വ പട്ടികയിലും അധ്യക്ഷന്‍റെ കാര്യത്തിലും എ ഐ ഗ്രൂപ്പുകളും കെ സി വേണുഗോപാൽ പക്ഷവും തമ്മിൽ സമവായത്തിന് ധാരണയിൽ എത്തിക്കഴിഞ്ഞു. ഗ്രൂപ്പ് നേതാക്കൾ ധാരണ ഉണ്ടാക്കുമ്പോഴും വീതം വെപ്പ് എന്ന പരാതി ചില നേതാക്കൾക്ക് ഉണ്ട്. അതേസമയം ജോഡോ യാത്ര നടക്കുന്നതിനാൽ തർക്കങ്ങൾ ഒഴിവാക്കണം എന്നാണ് പൊതു ധാരണ.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments