Pravasimalayaly

ഫേസ്ബുക്കിന്റെ ഇടപെടല്‍ നിര്‍ത്തണം; റിപ്പോര്‍ട്ടുകള്‍ നിരത്തി സര്‍ക്കാരിനോട് സോണിയ ഗാന്ധി

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കിന്റെയും മറ്റ് സോഷ്യല്‍ മീഡിയ ഭീമന്‍മാരുടെയും ആസൂത്രിതമായ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോക്സഭയില്‍ സീറോ അവറിലായിരുന്നു പരാമര്‍ശം.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കായി ഫേസ്ബുക്ക് ബി.ജെ.പിക്ക് ഇളവ് ചെയ്തിട്ടുണ്ടെന്ന അല്‍ ജസീറയിലും ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവിലും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പരാമര്‍ശിച്ചുകൊണ്ടായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം.

”ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കിന്റെയും മറ്റ് സോഷ്യല്‍ മീഡിയ ഭീമന്‍മാരുടെയും ആസൂത്രിതമായ ഇടപെടലും സ്വാധീനവും അവസാനിപ്പിക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ഇത് കക്ഷിരാഷ്ട്രീയത്തിന് അതീതമാണ്,’ അവര്‍ പറഞ്ഞു.

ബി.ജെ.പി നേതാക്കള്‍ക്ക് ഫേസ്ബുക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
കേന്ദ്രസര്‍ക്കാരിന് വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.

Exit mobile version