Pravasimalayaly

കാണാതായ മകനെ തിരഞ്ഞുനടന്ന പിതാവിന് സ്വന്തം വീട്ടില്‍ നിന്ന് ലഭിച്ചത് മകന്റെ അസ്തികൂടം

മിഡ്‌നാപ്പൂര്‍: മാസങ്ങളായി കാണാതായ മകനെ അന്വേഷിച്ച് നടന്ന പിതാവ് ഒടുവില്‍ ലഭിച്ചത് മകന്റെ അസ്തികൂടം. അതും സ്വന്തം വീട്ടില്‍ നിന്ന് ഏവരേയും ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത് പശ്ചിമ ബംഗാളിലെ സാള്‍ട്ട് ലേക്കിനു സമീപമാണ്്. 25 വയസ്സുള്ള മകനെ കാണ്‍മാനില്ലെന്നുകാട്ടി അനില്‍ കുമാര്‍ മഹെന്‍സരിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മകനെ കാണാതായതില്‍ ഭാര്യയ്‌ക്കെതിരെയാണ് അനില്‍ കുമാര്‍ സംശയം ഉന്നയിച്ചത്. അനില്‍കുമാറിന്റെ ഭാര്യ ഗീതയും മൂന്ന് ആണ്‍മക്കളും സാള്‍ട്ട് ലെയ്ക്കില്‍ ആയിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മക്കളായ അര്‍ജുന്‍(25), വിദുര്‍(22), വൈദി(20) എന്നിവര്‍ക്കൊപ്പം രാജാര്‍ഹട്ടിലേക്ക് താമസം മാറിയിരുന്നു. ഈ ഒക്ടോബറിലാണ് ഭാര്യ മക്കള്‍ക്കൊപ്പം റാഞ്ചിയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറിയത് അനില്‍ കുമാര്‍ അറിയുന്നത്.

മാസങ്ങളായി മൂത്ത മകനായ അര്‍ജുനെ ബന്ധപ്പെടാന്‍ അനില്‍കുമാറിന് സാധിച്ചിരുന്നില്ല. മകന്‍ തനിക്കൊപ്പം റാഞ്ചിയില്‍ ഉണ്ടെന്നായിരുന്നു ഭാര്യ അറിയിച്ചിരുന്നത്. മകന്റെ വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് അനില്‍ കുമാര്‍ പോലീസില്‍ പരാതി നല്‍കിയത്. അനില്‍ കുമാറിന്റെ പരാതിയില!് പൊലീസ് നടത്തിയ പരിശോധനയിലാണ് സാള്‍ട്ട് ലെയ്ക്കിലെ എജെ ബ്ലോക്കിലുള്ള വീടിന്റെ ടെറസില്‍ നിന്നും അസ്ഥികൂടം ലഭിക്കുന്നത്.

കണ്ടെത്തിയ അസ്ഥികൂടം ആരുടേതാണെന്നറിയാന്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് പോലീസ്.

Exit mobile version