സൗദിയിൽ 1521 പേർക്ക് കോവിഡ് : 1640 പേർക്ക് രോഗമുക്തി

0
87

സൗദിയില്‍ 1,521 പേര്‍ക്ക് കൊവിഡ്; 1,640 പേര്‍ രോഗമുക്തി നേടി

സൗദിയില്‍ ഇന്ന് 1,521 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 291,468 ആയി. ഇന്ന് 1,640 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 255,188 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 33,117 പേരാണ്. 1,821 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 34 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 3,233 ആയി.

റിയാദ് 101, മക്ക 88, ദമാം 75, ഹുഫൂഫ് 65, മദീന 65, ജിസാൻ 51, ഹായിൽ 45, ബുറൈദ 41, അൽമുബാറസ് 39, യാമ്പു 39, ജിദ്ദ 39, ഹഫർഅൽബാതിൻ 32, അബഹ 28, അൽറാസ് 25, തായിഫ് 24, ഖമീസ്മുഷൈത്ത് 22, ബൈശ് 22, റജൽഅൽമാഹ് 21, ദഹ്റാൻ 21, വാദിദവാസിർ 21, ജുബൈൽ 20, നജ്‌റാൻ 19, അൽഖോബാർ 16, തബൂക് 14: ഇന്നത്തെ ചില കണക്കുകൾ.

യു.എ.ഇയില്‍ ഇന്ന് 262 പേര്‍ക്ക് കൊവിഡ്; 195 പേര്‍ രോഗമുക്തി നേടി.

യു.എ.ഇയില്‍ ഇന്ന് 262 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 62,966 ആയി. ഇന്ന് 195 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 56,961 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് ഒരാളാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 358 ആയി.

കുവൈത്തില്‍ ഇന്ന് 668 പേര്‍ക്ക് കൊവിഡ്; നാല് മരണം, 731 പേര്‍ക്ക് രോഗമുക്തി.

കുവൈത്തില്‍ ഇന്ന് 668 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 73,068 ആയി.

ഇന്ന് 731 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 64,759 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 7,823 പേരാണ്.

110 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ റിപോര്‍ട്ടോടുകൂടി രാജ്യത്തെ ആകെ കൊവിഡ് മരണം 486 ആയി.

ഒമാനില്‍ ഇന്ന് 236 പേര്‍ക്ക് കൊവിഡ്.

ഒമാനില്‍ ഇന്ന് 236 പേര്‍ക്ക് കൊവിഡ്. ഇതോടെ, രാജ്യത്ത് റിപോര്‍ട്ട് ചെയ്ത ആകെ കൊവിഡ് കേസുകള്‍ 82050 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 164 പേരെയാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. രാജ്യത്ത് ഇതുവരെ 76720 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണം 533 ആണ്.

ഒമാന്‍ സുപ്രീംകമ്മിറ്റിയും ആരോഗ്യമന്ത്രാലയവും നിരവധി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സാമൂഹിക അകലം പാലിക്കണമെന്നും ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്നും ആത്യാവശ്യമെങ്കില്‍ മാത്രം പുറത്തു പോയാല്‍ മതിയെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Leave a Reply