ആഗോള പ്രവാസി കൂട്ടായ്മ സ്പാര്‍ക്ക് ഉദ്ഘാടനം നാളെ

0
27

ലോകമെമ്പാടുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവാസികള്‍ തന്നെ രൂപം കൊടുത്ത ഒരു കൂട്ടായ്മയാണ് സ്പാര്‍ക്ക് (ടജഅഞഗ) സൊസൈറ്റിയുടെ ഔപചാരികമായ ഉത്ഘാടനം നാളെ ഇന്ത്യന്‍ സമയം വൈകുന്നേരം  4.30ന് ഓണ്‍ലൈനായി നിര്‍വ്വഹിക്കപ്പെടുംയ ജീവ കാരുണ്യ പ്രവര്‍ത്തകനായ ഫാ. . ഡേവിസ് ചിറമേല്‍, സഫാരി ടിവി  ഉടമയും യാത്രികനുമായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, പ്രമുഖ ഭരണകാര്യ വിദഗ്ധനും ഗ്രന്ഥകര്‍ത്താവും ആയ ഡോ.സി.വി. ആനന്ദ ബോസ്  സാമൂഹിക പ്രവര്‍ത്തകനായ ഷിഹാബ് കൊട്ടുകാട് എന്നിവര്‍ വിവിധ വിഭാഗങ്ങളുടെ ഉത്ഘാടനം നിര്‍വ്വഹിക്കും.

ഉത്ഘാടനത്തോടനുബന്ധിച്ച്, രോഗിയായ ഒരു വീട്ടമ്മക്ക് കൊടുക്കുന്ന ചികിത്സാ സഹായത്തിന്റെ ആദ്യ ഗഡു കൈമാറ്റം, സൊസൈറ്റിയുടെ വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ ആദ്യ ബിസിനസ് സംരഭത്തിന്റെ ലോഗോ പ്രകാശനം, പ്രാഥമിക അംഗത്വ വിതരണം, ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ ഒരു പ്രവാസിക്ക് സൊസൈറ്റിയില്‍ ആദ്യ അപ്പോയ്ന്റ്‌മെന്റ് നല്‍കല്‍, ഔദ്യോഗിക വാര്‍ത്താ പത്രികയുടെ പ്രകാശനം എന്നിവ നടക്കുന്നതാണ്.
സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളിലേറെയും വെബ്‌സൈറ്റിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്. സ്പാര്‍ക്ക് ഉദ്ഘാടനം വിശദീകരിച്ച പത്ര സമ്മേളനത്തില്‍ സേവ്യര്‍ കടന്നുക്കരി (ചെയര്‍മാന്‍), ഷെറിന്‍ ജോസഫ് (സെക്രട്ടറി), മുജീബ് റഹമാന്‍ (വൈസ് ചെയര്‍മാന്‍), ഡിനു ഡാനിയല്‍ (ഉത്ഘാടന കമ്മിറ്റി കണ്‍വീനര്‍), മുഹമ്മദ് അഷറഫ് (പ്രോജക്റ്റ്‌സ് & പ്രോഗ്രാംസ് കണ്‍വീനര്‍), ഗ്ലീറ്റസ് മാത്യു (ഐടി & മീഡിയ കണ്‍വീനര്‍) എന്നിവര്‍ സംബന്ധിച്ചു.

Leave a Reply