മാവേലി എക്‌സ്പ്രസില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി റിപ്പോർട്ട് സമർപ്പിച്ചു. എ എസ് ഐ യാത്രക്കാരനെ മർദിച്ചത് തെറ്റെന്ന് റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരൻ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്‌തെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ടി ടി ഇ യുടെ ആവശ്യപ്രകാരമാണ് പൊലീസ് ഇടപെട്ടത്. വൈദ്യ പരിശോധന നടത്താത്തതിലും കേസ് രജിസ്റ്റർ ചെയ്യാത്തതിലും പിഴവ് സംഭവിച്ചുവെന്നും സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ട്രെയിനിൽ യുവാവിനെ പൊലീസ് മർദിച്ച സംഭവത്തിൽ എഎസ്ഐക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എഎസ്ഐ എംസി പ്രമോദിനെ റെയിൽവേയിൽ നിന്ന് മാറ്റും. ഇയാൾക്കെതിരെ റെയിൽവേ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ ക്രൈംബ്രാഞ്ച് എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല. റെയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്