ക്ഷേത്ര ആചാരങ്ങൾ ലംഘിച്ചാല്‍ ഉണ്ടാകാവുന്ന ശിക്ഷയുടെ പ്രതീകമായി തൃക്കൊടിത്താനം ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ‘കഴുവേറ്റികല്ല്’.

0
34

ചെമ്പകശ്ശേരിരാജ്യം (അമ്പലപ്പുഴ) ഭരിച്ചിരുന്നത് ദേവനാരായണന്മാർ എന്ന് അറിയപ്പെട്ടിരുന്ന ബ്രാഹ്മണ രാജാക്കന്മാരായിരുന്നു. അയൽ രാജ്യമായ ചങ്ങനാശ്ശേരി രാജ്യവുമായി ചെമ്പകശ്ശേരിക്ക് കടുത്ത ശത്രുതയായിരുന്നു. അക്കാലത്ത് ക്ഷേത്രങ്ങൾ ആയിരുന്നു ഒരു രാജ്യത്തിന്റെ ഐശ്വര്യം. ഇത് നശിപ്പിക്കാൻ ഇറങ്ങി തിരിച്ച ചെമ്പകശ്ശേരി രാജാവ് അത്താഴപൂജക്ക് ശേഷം രാത്രി തൃക്കൊടിത്താനം ക്ഷേത്രത്തിൽ എത്തുകയും, ക്ഷേത്രമേൽശാന്തിയെയും കഴകക്കാരനെയും സ്വാധീനിച്ച് ക്ഷേത്രത്തിന്റെ നട തുറന്ന് ദർശനം നടത്തി. രാത്രി പൂജ കഴിഞ്ഞ് വീണ്ടും നട തുറന്നാൽ രാജ്യത്തിന്റെ ഐശ്വര്യം നശിച്ച് പോകുമെന്ന് വിശ്വസിച്ച ചങ്ങനാശ്ശേരി രാജാവ് കഴകക്കാരനേയും മേൽശാന്തിയെയും കഴുവേറ്റി. ഈ രാജ്യദ്രോഹ കുറ്റത്തിന് ഉള്ള പ്രതീകമായിട്ടാണ് രാജാവിന്റെ കിരീടവും, കഴകക്കാരന്റെ ശംഖും, മേൽശാന്തിയുടെ പൂണൂലും ധരിച്ച് ആണ് കഴുവേറ്റികല്ലിലെ മനുഷ്യരൂപം.

ഈ കഠിനപാപം ചെയ്ത മേൽശാന്തിയേയും കഴകക്കാരനേയും ചങ്ങനാശ്ശേരി രാജാവ് കഴുവേറ്റി, എന്നാൽ കുറ്റം ചെയ്ത ചെമ്പകശ്ശേരി രാജാവിന് എന്ത് സംഭവിച്ചു ?

വളരെ സമ്പനമായിരുന്ന രാജ്യമായിരുന്നു ചെമ്പകശ്ശേരി. തിരുവിതാംകൂർ രാജാക്കാൻന്മാർ രാജ്യം ശ്രീപദ്മനാഭ ദാസനായി ‘തൃപ്പടിദാനം’ ചെയ്യുന്നതിന് എത്രയോ മുമ്പ് തന്നെ ചെമ്പകശ്ശേരി രാജ്യം അമ്പലപ്പുഴ ക്ഷേത്രത്തിൽ തൃപ്പടിദാനം ചെയ്തിരുന്നു. രാജ്യവും മറ്റും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ക് തൃപ്പടിദാനം ചെയ്ത് ദേവനാരായണൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.

1746-ൽ തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരിയെ ആക്രമിച്ച്‌ കീഴ്പെടുത്തി തിരുവിതാംകൂറിനോട് ചേർത്തു.
അമ്പലപ്പുഴ കൃഷ്ണന്റെ പ്രതിപുരുഷൻ എന്ന് കുരുതിയിരുന്ന ദേവനാരായണ രാജാവിനെ മാർത്താണ്ഡവർമ്മ തന്റെ രാജ്യത്ത് താമസിക്കാനും ജീവിക്കാൻ ഒരു പടിത്തരം അനുവദിച്ച് കൊടുക്കുകയും ചെയ്തു. എന്നാൽ രാജ്യം നഷ്ടപ്പെട്ട രാജാവ് തന്റെ ഉടവാൾ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ നടയിൽ വച്ച് താൻ ഉടുത്തിരിക്കുന്ന ഒരു ഒറ്റമുണ്ടുമായി അമ്പലപ്പുഴഇരട്ടക്കുളങ്ങര മഹാദേവക്ഷേത്രത്തിന്റെ ഗോപുരത്തിൽ കഴിഞ്ഞ് കുടി. ഈ സംഭവം അറിഞ്ഞ് തന്റെ ആത്മസുഹൃത്ത് ആയ കൊച്ചി രാജാവ് തൃശൂർ കോവിലകത്തെക്ക് കൂട്ടി കൊണ്ട് പോകുകയും, ജീവിത അവസാനം വരെ താൻ ഉടുത്ത ഒറ്റമുണ്ടുമായി കഴിഞ്ഞ് കുടിയെന്നും പഴമ. (കർമ്മഫലം).

പഞ്ചപാണ്ഡവരിൽ സഹദേവൻ ആണ് തൃക്കൊടിത്താനം ക്ഷേത്രത്തിലെ അത്ഭുതനാരയണ പ്രതിഷ്ഠ നടത്തിയത്.

മനോഹരമായ ഈ ക്ഷേത്രം കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയിലാണ്.
(കടപ്പാട്)

Leave a Reply