ഒരു കാലത്ത് കല്ല്യാണങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു ഈ ചെണ്ടും നാരങ്ങയും.ചെക്കന്റെയും, പെണ്ണിന്റെയും ചിത്രം പതിച്ച കാർഡിൽ മിഠായി പതിപ്പിച്ചു നൽകിയതു മുതലാണ് ചെണ്ടും, നാരങ്ങായും കല്ല്യാണ വേദികളിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങിയത്.
ചെറിയ ഒരു കഷണം ഈർക്കലി വർണ്ണ കടലാസ് കൊണ്ട് പൊതിഞ്ഞ് അതിൽ വെളളി നൂൽ കൊണ്ട് ചുറ്റി അറ്റത്ത് അല്പം പഞ്ഞിയും പിടിപ്പിച്ചതാണ് ഈ ചെണ്ട്.ഇതിന്റെ പ്രധാന ആകർഷണം ഈ പഞ്ഞിയിൽ നിന്നും വരുന്ന പരിമണമാണ്. പഞ്ഞി ഭാഗം ഏതെങ്കിലും സുഗന്ധദ്രവ്യങ്ങളിൽ മുക്കിയതാവും. സദ്യക്കു ശേഷമാണ് ചെണ്ടും നാരങ്ങയും കൊടുക്കാറ് പതിവുള്ളത്. ആരുടെയെങ്കിലും കൈയ്യിൽ ചെണ്ടും, നാരങ്ങയും കണ്ടാൽ ഇന്ന് എവിടായിരുന്നു കല്ല്യാണം? ആരുടേതായിരുന്നു കല്ല്യാണം??? എന്നെല്ലാം ചോദ്യം വരും..
വീട്ടിൽ ചെണ്ടു കൊണ്ടു വന്നാൽ തുണിക്കിടയിൽ വയ്ക്കാറു പതിവുണ്ടായിരുന്നു. ഏതെങ്കിലും ഒരു കല്ല്യാണ വേദിയിൽ നിന്നും ഇനിയും ചെണ്ടും, നാരങ്ങയും കിട്ടുമെന്ന പ്രതീക്ഷയോടെ…