ഗ്രാമ്പു മികച്ചൊരു ഔഷധമാണെന്ന് തന്നെ പറയാം. ഗ്രാമ്പുവിന്റെ ഇല, മൊട്ട്, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയായി കാലകാലങ്ങളായി പരിഗണിക്കപ്പെടുന്നു. പ്രോട്ടീന്‍, സ്റ്റാര്‍ച്ച്, കാല്‍സ്യം, അയഡിന്‍ തുടങ്ങിയവ വ്യത്യസ്ത അളവില്‍ ഗ്രാമ്പുവില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഗ്രാമ്പു. ഗ്രാമ്പു ചതച്ച് പല്ലിന്റെ പോടില്‍ വച്ചാല്‍ വേദന ശമിക്കും. പല്ലുവേദന അകറ്റാനും മോണ രോഗങ്ങളിലും അണുനാശിനിയായി പ്രവര്‍ത്തിക്കാനുള്ള ശേഷി ഗ്രാമ്പുവിനുണ്ട്. ഉണങ്ങിയ ഗ്രാമ്പു പൊടിച്ച് ചെറുതേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ, പനി, കഫക്കെട്ട് എന്നിവയ്ക്ക് ശമനം ലഭിക്കും.
വൈറസുകള്‍, ബാക്റ്റീരിയകള്‍ വിവിധ ഇനം ഫംഗസുകള്‍ മുതലായവയ്‌ക്കെതിരെ ഗ്രാമ്പു പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമ്പൂവില്‍ യൂജെനോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതാണ്. ഗ്രാമ്പൂവിലടങ്ങിയ സംയുക്തങ്ങള്‍ അള്‍സര്‍ ഭേദമാക്കുന്നു. പ്രമേഹമുള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്കുള്ള പാരമ്പര്യ ഔഷധമായി ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന കഠിനമായ വയറ് വേദന അകറ്റാന്‍ ഗ്രാമ്പു മികച്ചൊരു പ്രതിവിധിയാണ്. ഗ്രാമ്പു ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് രുചി കൂട്ടുക മാത്രമല്ല ഒപ്പം ദഹനത്തിനും ഇത് സഹായിക്കുന്നു.