Sunday, November 24, 2024
HomeNewsKeralaകിരണ്‍ കുമാറിനെതിരായ വിധി സമൂഹത്തിനുള്ള താക്കിതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍; . പൊലീസിന് അഭിമാനിക്കാവുന്ന നേട്ടമെന്ന് എസ്പി

കിരണ്‍ കുമാറിനെതിരായ വിധി സമൂഹത്തിനുള്ള താക്കിതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍; . പൊലീസിന് അഭിമാനിക്കാവുന്ന നേട്ടമെന്ന് എസ്പി

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരായ വിധി സമൂഹത്തിനുള്ള താക്കിതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയായിരുന്നു പോരാട്ടം. അതിനകത്ത് സെക്ഷന്‍ 3 പ്രകാരം ആറ് വര്‍ഷത്തെ കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അത് സമൂഹത്തിനുള്ള താക്കീത് തന്നെയാണെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതികരണം.പ്രതിക്കെതിരെയുള്ള വിധിയെന്നതല്ല. സമൂഹത്തിനുള്ള സന്ദേശമാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കൂട്ടിചേര്‍ത്തു.

അതേസമയം വിധിയില്‍ പൂര്‍ണമായി തൃപ്തനാണെന്ന് റൂറല്‍ എസ്പി കെ.ബി രവി. പൊലീസിന് അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന് എസ്പി പറയുന്നു. സമയബന്ധിതമായി കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കേസിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താനും സാധിച്ചു. അതില്‍ തൃപ്തിയുണ്ടെന്ന് റൂറല്‍ എസ്പി പറഞ്ഞു.

കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാര്‍. ആദ്യം സ്ഥലം മാറി പോകുകയും പിന്നീട് കേസിന് വേണ്ടി തിരികെ വന്ന വ്യക്തിയുമാണ് ഡിവൈഎസ്പി പി രാജ് കുമാര്‍. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം, സ്ത്രീധന നിരോധനം എന്നിവയാണ് കിരണിന് മേല്‍ ചുമത്തിയിരുന്നത്. ഈ ചാര്‍ജുകളെല്ലാം കോടതി ശരിവച്ചു. ഈ വിധി സമൂഹത്തിന് മികച്ച സന്ദേശമായിരിക്കുമെന്നും രാജ് കുമാര്‍ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments