പുതിയ അധ്യയന വർഷം ഡിജിറ്റൽ വിദ്യാഭ്യാസമായി ആരംഭിച്ചതോടെ ഓൺലൈൻ ക്ലാസുകൾക്ക് ആവശ്യമായ പഠന ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികളുടെ പഠനം അനിശ്ചിതത്വത്തിൽ ആണ്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിമിതികൾ ചർച്ച ആവുകയും പഠന ഉപകരണങ്ങളും ഇന്റർനെറ്റ് സൗകര്യങ്ങളും ലഭ്യമാക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാരും ജന പ്രതിനിധികളും.
നിരവധി സുമനസുകളാണ് പഠന ഉപകരണങ്ങൾ നൽകുവാൻ തയ്യാറായി വന്നിരിയ്ക്കുന്നത്. ആ കൂട്ടത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠിയ്ക്കുവാൻ 29 സ്മാർട്ട് ഫോൺ വാങ്ങി നൽകി ഏവരുടെയും കയ്യടി വാങ്ങിയിരിക്കുകയാണ് കോതനല്ലൂർ ഗർവാസിസ് തോമസ് (ജെയിൻ) തെങ്ങുംപള്ളി. കോതനല്ലൂർ ഇമ്മനുവേൽ സ്കൂളിലെ കുട്ടികൾക്കാണ് സ്മാർട്ട് ഫോണുകൾ നൽകിയത്.
അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ച് നടക്കുവാനും കുട്ടികളുടെ സ്വപ്നങ്ങൾക്ക് നിറം പകരുവാനും ഈ പുണ്യ പ്രവർത്തി ചെയ്ത ഗർവാസിസ് തോമസ് (ജെയിൻ) ന് പ്രവാസി മലയാളിയുടെ അഭിനന്ദനങ്ങൾ