കാലാവസ്ഥ മോശം; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം കൊച്ചിയിൽ ലാന്റ് ചെയ്തു

0
30

കാലാവസ്ഥ മോശമായതിനെ തുടർന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട സ്പൈസ് ജെറ്റ് വിമാനം കൊച്ചിയിൽ ലാന്റ് ചെയ്തു. ദുബൈ-കരിപ്പൂർ വിമാനമാണ് കൊച്ചിയിൽ ഇറക്കിയത്. 

ഇപ്പോഴും വിമാനത്തിൽ തുടരുന്ന യാത്രക്കാരോട് റോഡ് മാർഗം പോകാനാണ് എയർലൈൻ അധികൃതകർ നൽകിയ നിർദേശമെന്ന് യാത്രക്കാർ പറഞ്ഞു. എന്നാൽ ഇതേവിമാനം 12 മണിക്ക് കരിപ്പൂരിലേക്ക് തിരിക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

ഇന്നലെ രാത്രയാണ് വിമാനം ദുബൈയിൽ നിന്നും പുറപ്പെട്ടത്. കരിപ്പൂരിലെത്തിയ വിമാനം ആകാശത്ത് രണ്ടു മൂന്ന് തവണ വട്ട മിട്ടു പറന്ന ശേഷം ഇറക്കാൻ കഴിയാതെ കൊച്ചിയിലേക്ക് തിരിച്ചു വിടുകയായിരുന്നു. 

ദുബൈയിൽ നിന്ന് വിമാനം പറപ്പെട്ടത് തന്നെ വൈകിയായിരുന്നു എന്നാണ് യാത്രക്കാരുടെ ആക്ഷേപം. ദുബൈ സമയം വൈകിട്ട് ഏഴ്മണിക്ക് പുറപ്പെടേണ്ട വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോൾ ഒരു മണികഴിഞ്ഞെന്നാണ് ഇവർ പറയുന്നത്.

Leave a Reply