സാങ്കേതിക തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലിറക്കിയ ജിദ്ദ-കരിപ്പൂര്‍ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനം കരിപ്പൂരിലെത്തി. പുലര്‍ച്ചെ 4.40ന് കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം വൈകും. 10.15നാകും സ്പൈസ് ജെറ്റ് ടഏ 35 വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടുക. ജിദ്ദയില്‍ നിന്ന് പുറപ്പെട്ട വിമാനം സാങ്കേതിക തകരാര്‍ മൂലം കൊച്ചിയിലിറക്കിയതാണ് വിമാനം വൈകാന്‍ കാരണം. യാത്രക്കാര്‍ സുരക്ഷിതരാണ്. 197ലധികം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.
വിമാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് 5.59നാണ് വിമാനത്താവളത്തില്‍ ആദ്യം ജാഗ്രതാ നിര്‍ദേശം ലഭിക്കുന്നത്. തുടര്‍ന്ന് 6.29ന് സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആശുപത്രികളിലടക്കം ജാഗ്രതാ നിര്‍ദേശം നല്‍കി. ഏറെ പരിശ്രമത്തിനു ശേഷം 7.19നാണ് വിമാനം നെടുമ്പാശേരിയില്‍ സുരക്ഷിതമായി ഇറക്കാനായത്.
188 മുതിര്‍ന്നവരും മൂന്നു കുട്ടികളുമാണ് യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നത്. രണ്ടു പൈലറ്റുമാര്‍ക്കു പുറമേ നാല് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.