Pravasimalayaly

ശ്രീലങ്കയിൽ പെട്രോളിന് ഒറ്റദിവസം വർധിച്ചത് 77 രൂപ; ഡീസൽ വില 55 രൂപ

ശ്രീലങ്കയിൽ ഒറ്റദിവസത്തിൽ പെട്രോളിന് ലിറ്ററിന് 77 രൂപയും, ഡീസലിന് 55 രൂപയും വർദ്ധിപ്പിച്ചു. സർക്കാർ എണ്ണകമ്പനിയായ സിലോൺ പെട്രോളിയമാണ് വില വർദ്ധനവ് നടത്തിയത്. ലങ്കയിലെ കറൻസിയായ ശ്രീലങ്കൻ റൂപ്പീസിന് ഇന്ത്യൻ രൂപയേക്കാൾ മൂല്യം കുറവാണ്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻറെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ് ലങ്കയിലെ പ്രധാന എണ്ണവിതരണ കമ്പനിയാണ്. ഐഒസിയും വില വർദ്ധിപ്പിച്ചതോടെയാണ് ശ്രീലങ്കയിലെ എണ്ണവില ഉയർന്നത്. ശ്രീലങ്കൻ രൂപയിൽ ഡീസലിന് 50 രൂപയും, പെട്രോളിനും 75 രൂപയും ഐഒസി വർദ്ധിപ്പിച്ചിരുന്നു. ഇതോടെ സിലോൺ പെട്രോളിയം കോർപ്പറേഷൻ പെട്രോളിന് 43.5 ശതമാനവും, ഡീസലിന് 45.5 ശതമാനവും വർദ്ധനവാണ് നടത്തിയത്. ഇതോടെ ശ്രീലങ്കയിൽ പെട്രോളിന് ശ്രീലങ്കൻ രൂപയിൽ ലിറ്ററിന് 254 രൂപയും, പെട്രോളിന് 176 രൂപയുമായി. അതേ സമയം പെട്രോൾ വിലയിൽ ഏതാണ്ട് ഒരേ വിലയാണെങ്കിലും ഡീസൽ വിലയിൽ സിപിസി വിലയേക്കാൾ 30 രൂപയോളം താഴെയാണ് ലങ്കൻ ഐഒസി വില.

Exit mobile version