ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കും; വെളിപ്പെടുത്തല്‍ കോടതിയലക്ഷ്യമെന്ന് പ്രോസിക്യൂഷന്‍

0
20

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. കേസിലെ പ്രതിയായ നടന്‍ ദിലീപിനെ ന്യായീകരിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കുന്നത്. ഇതിനുള്ള നടപടികള്‍ തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍  കോടതിയലക്ഷ്യമാണെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ശ്രീലേഖ അഭിപ്രായങ്ങള്‍ പറഞ്ഞത്. പറഞ്ഞ കാര്യങ്ങള്‍ സ്ഥാപിക്കാനായില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരും.

  കേസില്‍ ദിലീപിനെതിരായ മൊഴികളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ എഴുതിച്ചേര്‍ത്തതാണെന്നും പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്നുമാണ് ശ്രീലേഖ ചാനലില്‍ പറഞ്ഞത്. 

Leave a Reply