പാലക്കാട്ടെ ശ്രീനിവാസന്‍ വധക്കേസില്‍ ഇന്ന് നാല് പ്രതികളെ കൂടി അറസ്റ്റ് ചെയ്തെന്ന് എഡിജിപി. അബ്ദുറഹ്മാന്‍, ഫിറോസ് ബാസിത്, റിഷില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
കൊലയാളി സംഘത്തില്‍പ്പെട്ടവരാണ് അബ്ദുറഹ്മാനും ഫിറോസും. ഗൂഡാലോചനയില്‍ പങ്കെടുത്തവരാണ് ബാസിത്തും റിഷിലും. കൊലയാളി സംഘത്തിന് വിവരങ്ങള്‍ കൈമാറിയത് റിഷിലാണ്.
പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പായിരുന്നു ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ കൊലയാളി സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടന്നും ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമെന്നും ഇരട്ടക്കൊല അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി അറസ്റ്റുകള്‍ നടന്നു.