Monday, July 8, 2024
HomeSportsCricketശ്രീശാന്ത് കേരള ടീമിൽ.. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജു ക്യാപ്റ്റൻ

ശ്രീശാന്ത് കേരള ടീമിൽ.. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജു ക്യാപ്റ്റൻ

സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫി ട്വന്‍റി 20 ക്രിക്കറ്റിനുള്ള കേരള ടീമിൽ എസ്​.ശ്രീശാന്തും ഇടംപിടിച്ചു. 20 അംഗ ടീമിനെ നയിക്കുന്നത്​ ഇന്ത്യൻതാരം സഞ്​ജു സാംസണാണ്​. സചിൻ ബേബി, ജലജ്​ സക്​സേന,​ റോബിൻ ഉത്തപ്പ, ​ബേസിൽ തമ്പി തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്​.

ക്യാപ്​ നൽകി ശ്രീശാന്തിനെ കെ.സി.എ സ്വീകരിച്ചു. വാതുവെപ്പ്​ ആരോപണത്തെത്തുടർന്ന്​ ബി.സി.സി​.ഐ വിലക്കേർപ്പെടുത്തിയിരുന്ന ​ശ്രീശാന്ത്​ ഏഴുവർഷത്തെ ഇടവേളക്ക്​ ശേഷമാണ്​ കളത്തിലിറങ്ങുന്നത്​. ആജീവനാന്ത വിലക്കാണ്​ ആദ്യം ഏർപ്പെടു​ത്തിയെങ്കിലും ബി.സി.സി.ഐ ഓബുഡ്​സ്​മാനിൽ നൽകിയ അപ്പീലിനെത്തുടർന്ന്​ കാലാവധി കുറക്കുകയായിരുന്നു.

ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 13ന് മുംബൈയ്ക്കെതിരെയും 15 ന് ഡൽഹിക്കെതിരെയും കളിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments