സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിനുള്ള കേരള ടീമിൽ എസ്.ശ്രീശാന്തും ഇടംപിടിച്ചു. 20 അംഗ ടീമിനെ നയിക്കുന്നത് ഇന്ത്യൻതാരം സഞ്ജു സാംസണാണ്. സചിൻ ബേബി, ജലജ് സക്സേന, റോബിൻ ഉത്തപ്പ, ബേസിൽ തമ്പി തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്.
ക്യാപ് നൽകി ശ്രീശാന്തിനെ കെ.സി.എ സ്വീകരിച്ചു. വാതുവെപ്പ് ആരോപണത്തെത്തുടർന്ന് ബി.സി.സി.ഐ വിലക്കേർപ്പെടുത്തിയിരുന്ന ശ്രീശാന്ത് ഏഴുവർഷത്തെ ഇടവേളക്ക് ശേഷമാണ് കളത്തിലിറങ്ങുന്നത്. ആജീവനാന്ത വിലക്കാണ് ആദ്യം ഏർപ്പെടുത്തിയെങ്കിലും ബി.സി.സി.ഐ ഓബുഡ്സ്മാനിൽ നൽകിയ അപ്പീലിനെത്തുടർന്ന് കാലാവധി കുറക്കുകയായിരുന്നു.
ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 13ന് മുംബൈയ്ക്കെതിരെയും 15 ന് ഡൽഹിക്കെതിരെയും കളിക്കും.