Sunday, November 17, 2024
HomeNewsKeralaഎസ് എസ് എൽ സി പരീക്ഷാ ഫലം ഈ മാസം 15ന് പ്രഖ്യാപിക്കും

എസ് എസ് എൽ സി പരീക്ഷാ ഫലം ഈ മാസം 15ന് പ്രഖ്യാപിക്കും

എസ് എസ് എൽ സി പരീക്ഷാ ഫലം ഈ മാസം 15 ന് പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കിൽ kerala.gov.in. വഴി ഫലമറിയാം. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് എസ്എസ്എൽസി ഓഫ്‌ലൈനായി നടത്തിയത്. മുൻവർഷങ്ങളിലെത് പോലെ തന്നെ രാവിലെ ഒൻപത് മണിയോടെ പരീക്ഷ ഫലം ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാനാണ് സാധ്യത.

4,27407 വിദ്യാർത്ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 432436 വിദ്യാർത്ഥികൾ പ്ലസ് ടൂ പരീക്ഷയും 31332 വിദ്യാർത്ഥികൾ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു. പത്താം ക്ലാസ് പരീക്ഷ ഫലം ജൂൺ 15 ന് മുമ്പും +2 ന്റെ ഫലം ജൂൺ 20 നും മുമ്പ് പ്രഖ്യാപിക്കുമെന്ന് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടുത്തിടെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

2021ൽ സംസ്ഥാന ബോർഡുകളിൽ നിന്ന് 4,22,226 കുട്ടികളും പ്രൈവറ്റിൽ നിന്ന് 990 കുട്ടികളും എസ്എസ്എൽസി പരീക്ഷയെഴുതി. മൊത്തം വിജയശതമാനം 99.47 ശതമാനമാണ്, ആകെ 1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments