ഇവർ കാഞ്ഞിരത്താനത്തിന്റെ അഭിമാന താരങ്ങൾ!!കാഞ്ഞിരത്താനം സെന്റ്‌ ജോൺസ് ഹൈ സ്കൂളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കരെ ₹7777 വീതം നൽകി ആദരിച്ച് സ്കൂൾ മാനേജ്മെന്റ്

0
18

കാഞ്ഞിരത്താനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ തിലകക്കുറിയായ കാഞ്ഞിരത്താനം സെന്റ്‌ ജോൺസ് ഹൈ സ്കൂളിന് എസ് എസ് എൽ സി പരീക്ഷയിൽ മിന്നും ജയം ഒരിക്കൽക്കൂടി.

ഇത്തവണ എസ് എസ് എൽ സി പരീക്ഷയിൽ എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും 7777 രൂപ വീതം നൽകിയാണ് സ്കൂൾ മാനേജ്മെന്റ് വിജയ ആഘോഷം വ്യത്യസ്തമാക്കിയത്.

സ്കൂൾ മാനേജർ റവ ഫാ ജോൺ പുതിയാമാറ്റം, അസി മാനേജർ ഫാ പോൾസൺ കുന്നുപുറത്ത്, ഹെഡ്‌മിസ്ട്രസ് ശ്രീമതി സിൽജ മാത്യുസ്, പി ടി എ പ്രസിഡന്റ്‌ ശ്രീ റോബിൻസ് ജി ഒരത്തേൽ തുടങ്ങിയവർ അനുമോദന ചടങ്ങിന് നേതൃത്വം നൽകി കുട്ടികളെ അനുഗ്രഹിച്ചു.

ലോകത്തിന്റെ വിവിധ മേഖലകളിൽ കാഞ്ഞിരത്താനം സെന്റ്‌ ജോൺസ് സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ലോകത്തിന് സംഭാവന നൽകുന്നു. എല്ലാ വിദ്യാർത്ഥികൾക്കും പ്രവാസി മലയാളി മീഡിയ ടീമിന്റെ ആശംസകൾ

Leave a Reply