തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെയുടെ എം.കെ. സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ബൻവാരിലാൽ പുരോഹിത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചെന്നൈയിലെ രാജ്ഭവനിൽ ലളിതമായാണ് ചടങ്ങ് നടന്നത്. സ്റ്റാലിനൊപ്പം 33 പേരും മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.മന്ത്രിസഭയിൽ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്. ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ 19 പേർ മന്ത്രിയായി മുൻ പരിചയമുള്ളവരാണ്.ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിൽ ഇല്ല.
.കെ. സ്റ്റാലിൻ (മുഖ്യമന്ത്രി) എസ്. ദുരൈമുഖൻ (ജലവിഭവ വകുപ്പ്) കെ.എൻ. നെഹ്‌റു ( മുനിസിപ്പൽ ഭരണവകുപ്പ്) ഐ. പെരിയസ്വാമി (സഹകരണ വകുപ്പ്) കെ. പൊൻമുടി (ഉന്നത വിദ്യാഭ്യാസം) ഇ.വി. വേലു- (പൊതുമരാമത്ത്) എം.ആർ.കെ പനീർശെൽവം (കൃഷി) കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ-(റവന്യൂ) തങ്കം തേനരശു ( വ്യവസായം) എസ്. രഘുപതി( നിയമം) എസ്. മുത്തുസ്വാമി (ഗൃഹ നിർമാണം) കെ.ആർ. പെരിയ കറുപ്പൻ (ഗ്രാമ വികസനം) ടി.എം. അൻപരശൻ (ഗ്രാമ വ്യവസായം) പി. ഗീത ജീവൻ- (സാമൂഹ്യ ക്ഷേമം) അനിത എസ്് (ഫിഷറീസ്) എസ്.ആർ. രാജാകണ്ണപ്പൻ (ഗതാഗതം) കെ. രാമചന്ദ്രൻ (വനം) എസ്. ചക്രപാണി- (ഭക്ഷ്യ-പൊതുവിതരണം) വി. സെന്തിൽ ബാലാജി (വൈദ്യുതി) പളനിവേൽ ത്യാഗരാജൻ( ധനകാര്യം) എം. സുബ്രമണ്യൻ- (മെഡിക്കൽ) ഇവയൊക്കെയാണ് പ്രധാന വകുപ്പുകളിലെ മന്ത്രിമാർ.
എം കെ സ്റ്റാലിൻ കായിക-സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ തല്പരനാണ്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കായികവിനോദം ക്രിക്കറ്റ്, ബാഡ്മിന്റൺ, ചെസ്സ് എന്നിവയാണ്.
രാാഷ്ട്രീയ ജീവിതകാലം
2018
പാർട്ടി പ്രസിഡന്റ് കലൈഞ്ജർ എം കരുണാനിധിയുടെ നിര്യാണത്തെ തുടർന്ന് പാർട്ടിയുടെ ജനറൽ കൗൺസിൽ, സ്റ്റാലിനെ ഡി എം കെ പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു
2017
അദ്ദേഹം തന്റെ പാർട്ടിയായ ഡി എം കെയുടെ വർക്കിംഗ് പ്രസിഡന്റായി ജനറൽ കൗൺസിലിനാൽ തിരഞ്ഞെടുക്കപ്പെട്ടു.
2016
ചെന്നൈയിലെ കുളത്തൂർ നിയോജകമണ്ഡലത്തിൽ നിന്നും അദ്ദേഹം ഒരിക്കൽ കൂടി തിരഞ്ഞെടുക്കപ്പെടുകയും തമിഴ് നാട് അസംബ്ലിയുടെ ചരിത്രത്തിൽ ഇന്നു വരെയില്ലാത്തത്ര ശക്തമായ പ്രതിപക്ഷ പാർട്ടിയെ പ്രതിനിധീകരിച്ചുകൊണ്ട് തമിഴ്നാട് നിയോജകമണ്ഡലത്തിന്റെ പ്രതിപക്ഷ നേതാവായിത്തീരുകയും ചെയ്തു.
2011
തന്റെ മുൻ നിയോജകമണ്ഡലമായ തൗസന്റ് ലൈറ്റിൽ നിന്നും തുടർച്ചയായി നാല് തവണ വിജയിച്ചിട്ട് പോലും, അദ്ദേഹം ചെന്നൈയിലെ കുളത്തൂർ നിയോജകമണ്ഡലത്തിലേയ്ക്ക് മാറുകയും അവിടെ നിന്ന് എം എൽ എ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2009
അദ്ദേഹം സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി സ്ഥാനക്കയറ്റം ചെയ്യപ്പെട്ടു. അദ്ദേഹം തമിഴ് നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായിരുന്നു.