Friday, November 22, 2024
HomeNewsKeralaസംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതല്‍

സംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതല്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതല്‍. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം.ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങുന്ന സഭാ സമ്മേളനം ഫെബ്രുവരി 24 ന് നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ശേഷം ഇടവേളയ്ക്ക് പിരിയും. മാര്‍ച്ച് 11 നായിരിക്കും സംസ്ഥാന ബജറ്റ്.

മാര്‍ച്ച് ആദ്യവാരം സിപിഎം സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിനാലാണ് ഇത്തവണ ബജറ്റ് സമ്മേളനം രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമസഭാ സമ്മേളനതീയതി നിശ്ചയിക്കുന്നത് അനിശ്ചിതത്തിലായിരുന്നു.ഗവര്‍ണര്‍ ഒപ്പിട്ടതോടെ പ്രതിസന്ധി ഒഴിയുകയായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments