പൊതുമരാമത്ത സെക്രട്ടറിയുടെ മകൾ ഫ്‌ളാറ്റില്‍ നിന്നും വീണു മരിച്ചു

0
34

തിരുവനന്തപുരം: പതിനാറുവയസുകാരി ഫ്‌ളാറ്റില്‍ നിന്നും വീണു മരിച്ചു. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യ(16) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. കവടിയാര്‍ ജവഹര്‍ നഗറിലെ നികുഞ്ചം ഫോര്‍ച്യൂണ്‍ ഫ്‌ളാറ്റിലെ ഒന്‍പതാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വഴുതിവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി താഴെ വീണത് കണ്ട ഉടന്‍ തന്നെ ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടം സംഭവിച്ചത് എങ്ങനെയെന്ന് പോലീസ് പരിശോധിക്കുകയാണ്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് മരിച്ച ഭവ്യ. മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും. 2019 ലാണ് ഉത്തര്‍പ്രദേശി സ്വദേശിയായ ആനന്ദ് സിംഗ് നികുഞ്ചം ഫോര്‍ച്യൂണ്‍ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചത്. കുട്ടിയുടെ മരണം അറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാറ്റിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മ്യൂസിയം പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

Leave a Reply