തിരുവനന്തപുരം
വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോകോൾ ലംഘനം, സ്വർണ്ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്‌ഥാന വ്യാപക പ്രതിഷേധം. പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ പലയിടത്തും അക്രമങ്ങൾ ഉണ്ടായി.
യൂത്ത് കോൺഗ്രെസും യൂത്ത് ലീഗും നടത്തിയ പ്രതിഷേധമാർച്ചും സംഘർഷഭരിതമായി. പി കെ ഫിറോസ്, കെ എസ് ശബരിനാഥ് എന്നിവർ നേതൃത്വം നൽകി.
യുവമോർച്ച തിരുവനന്തപുരത്ത് നടത്തിയ മാർച്ചിനിടെ പോലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. ഗ്രനേഡും കണ്ണീർ വാതകവും ഉപയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പരിക്കേറ്റു.