ഇടുക്കിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വര്‍ഷം തടവ്

0
26

മറയൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വര്‍ഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി മറയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഇടുക്കി അതിവേഗ പോക്സോ കോടതിയുടേതാണ് വിധി.

അമ്മയില്ലാത്ത സമയത്ത് വീട്ടില്‍ വച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയുടെയും സംഭവ സമയത്ത് കൂടെ ഉണ്ടായിരുന്ന സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വിധി. വിചാരണയ്ക്കിടെ കുട്ടിയുടെ അമ്മ പ്രതിയ്ക്ക് അനുകൂലമായി കൂറുമാറിയിരുന്നു.

Leave a Reply