കോഴിക്കോട്: മുൻ എംഎൽഎയും കേരളാ കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ സ്റ്റീഫൻ ജോർജ് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റു. കോഴിക്കോട്ടെ ഹെഡ് ഓഫീസിലെത്തിയാണ് ചുമതല ഏറ്റത്.. കോർപ്പറേഷൻ എം.ഡി സുനിൽ ചാക്കോ ബൊക്കെ നല്കി സ്വീകരിച്ചു. കോർപ്പറേഷൻ്റെ പുരോഗതിക്കായി നവീന പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നു അദ് ദേഹം പറഞ്ഞു. കോട്ടയം ജില്ലയിൽ ഓണംതുരുത്ത് പൂതത്തിൽ കുടുംബാംഗമായ സ്റ്റീഫൻ പ്രീഡിഗ്രി കാലഘട്ടത്തിൽ വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തി.കേരള വിദ്യാർഥി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി. സംസ്ഥാന പ്രസിഡൻ്റ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടി പദവികൾ വഹിച്ചു.ഇപ്പോൾ കേരളാ കോൺഗ്രസ് എം സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടി ആയി പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിലേക്ക് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പദവി 2000 വഹിച്ചു. 2001 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ നിന്ന് വിജയിച്ച് നിയമസഭാംഗമായി. രണ്ട് പോസ്റ്റ് ഗ്രാജുവേഷൻ ബിരുദധാരിയാണ്. .ബി എഡ് പാസായി കൈപ്പുഴ സെൻ്റ് ജോർജ് സ്കൂളിൽ അധ്യാപകനായി. രണ്ട് വർഷം മുമ്പ് വിരമിച്ചു. വിദ്യാഭ്യാസ പരിഷ്കരണം ഒരുരൂപ രേഖ എന്ന പുസ്തകം രചിച്ചു. . ഭാര്യ ജിജിമോൾ മാത്യു. മക്കൾ സ്റ്റീവ് ജി സ്റ്റീഫൻ, സ്റ്റെഫി ജി സ്റ്റീഫൻ, സ്റ്റെയ്സി ജി സ്റ്റീഫൻ