Saturday, October 5, 2024
HomeLatest News'ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തു'; കാനിൽ വിവസ്ത്രയായി സ്ത്രീയുടെ പ്രതിഷേധം

‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തു’; കാനിൽ വിവസ്ത്രയായി സ്ത്രീയുടെ പ്രതിഷേധം

കാൻ ഫിലിം ഫെസ്റ്റിവലിലെ ചുവന്ന പരവതാനിയിൽ യുക്രെയിനിലെ അക്രമണങ്ങൾക്കെതിരെ പ്രതിഷേധം. ഫെസ്റ്റിനെത്തിയ സ്ത്രീ അർധ നഗ്‌നയായാണ് വേദിയിൽ പ്രതിഷേധിച്ചത്.  ‘യുക്രേനിയൻ പതാകയുടെ നിറത്തിൽ ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തുക’ എന്ന് ശരീരത്തിൽ എഴുതി പ്രദർശിപ്പിച്ചാണ് പ്രതിഷേധം നടത്തിയത്. ചുവന്ന നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ച പ്രതിഷേധക്കാരി മുദ്രാ വാക്യങ്ങൾ വിളിച്ച് വേദിയിലേക്ക് എത്തി. തുടർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതോടെ അവരെ ഗാർഡുകൾ വേദിയിൽ നിന്ന് നീക്കി.

ടിൽഡ സ്വിന്റണും ഇദ്രിസ് എൽബയും ഉൾപ്പെടെയുള്ള അതിഥികളുടെ പരേഡിനെ യുുവതിയുടെ നീക്കം തടസ്സപ്പെടുത്തി. മുമ്പ് റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളിൽ, ചെറിയ കുട്ടികളെവരെ ലൈംഗികമായി ആക്രമിച്ചതുൾപ്പെടെ നൂറുകണക്കിന് ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ച വിഡിയോയിൽ യുദ്ധക്കെടുതി നേരിടുന്ന യുക്രെയിനെ ലോകരാജ്യങ്ങൾ സഹായിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments