JCB യുടെ കഥ

0
226

ജെ സി ബി എന്ന് നമുക്ക് അറിവുള്ള മണ്ണ് മാന്തി യന്ത്രം ഒരു കമ്പനിയുടെ പേരാണ്. ജോസഫ് സിറിൽ ബാംഫോർഡ് എന്ന വ്യക്തിയുടെ കമ്പനിയുടെ ചുരുക്കപ്പേരാണ് ജെ സി ബി

1945 ൽ ഇന്ഗ്ലണ്ടിലെ സ്റ്റാഫോർഡ് ഷെയറിൽ സ്‌ഥാപിതമായ ഈ കമ്പനി ഇന്ന് ഈ മേഖലയിലെ ഒന്നാം നിര ബ്രാൻഡാണ്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉപയോഗ ശൂന്യമായ വാഹനങ്ങളുടെ ഭാഗങ്ങൾ ഉപയോഗിച്ച് കൃഷിക്കാർക്ക് ഉപയോഗമായ ഉപകരണങ്ങൾ നിർമ്മിയ്ക്കാൻ ആറ് പേരോടൊപ്പം ജോസഫ് തുടങ്ങിയ ഈ കമ്പനി ഇന്ന് മുന്നൂറ് ഉൽപ്പന്നങ്ങളുമായി 150 ലേറെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു

പുണെയിലും ജയ്‌പ്പൂരിലും ഉൽപ്പാദന യൂണിറ്റ് ഉള്ള ജെ സി ബി ഉൽപ്പന്നങ്ങൾ അൻപതിലേറെ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നു

രാവിലെ 9 മുതൽ രാത്രി 11:30 വരെ ജോലി ചെയ്ത ജോസഫ് ഒരിക്കൽ പോലും പുകവലിയ്ക്കുകയോ മദ്യപിക്കുകയോ ചെയ്യാതെ ആരോഗ്യ പരിപാലനത്തിലും ലോകത്തിന് മാതൃക നൽകി

പതിനായിരം ചതുരശ്ര ഏക്കറോളം ഉണ്ടായിരുന്ന കമ്പനി പരിസരത്ത് തൊഴിലാളികൾക്ക് കായിക വിനോദത്തിന് അവസരം നൽകി. ജെ സി ബി കമ്പനിയിൽ ഒരു സമരം പോലും ഉണ്ടായിട്ടില്ല. തൊഴിലാളികൾക്ക് മാന്യമായ വേതനവും ജീവിത സാഹചര്യവും ഒരുക്കി

ജെസിബി എന്നത് ഒരു ഉൽപ്പന്നത്തിന്റെ പര്യായമായി മാറി. ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷനറിയിൽ മണ്ണ് നീക്കം ചെയ്യുന്ന യന്ത്രത്തിന്റെ പേരായാണ് ജെ സി ബി ചേർത്തിട്ടുള്ളത്.

2001 മാർച്ച് 1 ന് ജോസഫ് സിറിൽ ബാംഫോർഡ് അന്തരിച്ചു.

Leave a Reply