Pravasimalayaly

വൈക്കത്ത് നാല് പേരെ കടിച്ച തെരുവ് നായ ചത്തു; പോസ്റ്റ്‌മോര്‍ട്ടത്തില്‍ പേ വിഷബാധ സ്ഥിരീകരിച്ചു

നാട്ടുകാരായ നാല് പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കോട്ടയം വൈക്കത്ത് ഇന്ന് രാവിലെയാണ് നായ നാട്ടുകാരെ കടിച്ചത്. പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിന് പിന്നാലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

വൈക്കം കിഴക്കേ നടയിലും, തോട്ടു വക്കം ഭാഗത്തുമായി നാല് പേര്‍ക്കും നായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരെ കടിച്ചതിന് പിന്നാലെ നായ ചത്തു. നായ ഒരു പ്രകോപനവുമില്ലാതെയാണ് നാട്ടുകാരെ ഓടിച്ചിട്ട് കടിച്ചത്.

നെഞ്ചിലും കൈയിലും മുതുകിലുമെല്ലാം കടിയേറ്റ എഴുപത്തിയഞ്ച് വയസുകാരന്‍ പുരുഷന്റെ പരിക്ക് ഗുരുതരാണ്. നായയുടെ പരിക്കേറ്റ ഷിബു, തങ്കമണി, ചന്ദ്രന്‍ എന്നിവരും ചികിത്സയിലാണ്. നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് നഗരസഭ അറിയിച്ചു.

Exit mobile version