കോട്ടയം ബിസിഎം കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു. മൂന്നാം വർഷ സോഷ്യോളജി ബിരുദ വിദ്യാർത്ഥിനി ദേവികയാണ് മരിച്ചത്. പന്തളം സ്വദേശിനിയാണ്.
തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയാണ് ദേവിക കെട്ടിടത്തിൻറെ മൂന്നാം നിലയിൽ നിന്ന് ചാടിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.