Pravasimalayaly

നിർധരരായ പെൺകുട്ടികൾക്ക് ഉപരിപഠന സഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിലെ നിർദ്ധനരായ പെൺകുട്ടികളിൽ നിന്നും ഉപരിപഠനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മലയാളി സംഘടന ഇപ്പോൾ പത്തിലും പ്ലസ്ടു വിനും പഠിക്കുന്ന കേരളത്തിലെ നിർദ്ധനരായ കുടുംബങ്ങളിലെ പെൺകുട്ടികളെ ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്നു.
അമേരിക്കയിലെ വനിതാ പ്രൊഫഷനലുകളാണ് ഈ കൂട്ടായ്മയ്ക്കു പിന്നിൽ. കുട്ടികളെ തിരഞ്ഞെടുക്കുമ്പോൾ പഠന മികവ് മാത്രമല്ല മാനദണ്ഡം. കുട്ടികളുടെ അഭിരുചികൾ മനസിലാക്കി കോഴ്സുകൾ തിരഞ്ഞെടുത്ത് പഠിപ്പിക്കുക, പാഠ്യ പാഠ്യേതര വിഷയങ്ങളിൽ അവരുടെ സാമൂഹിക സാംസ്കാരിക ഉന്നതി, തൊഴിൽ നൈപുണ്യ പരിശീലന പരിപാടികൾ, ഭാഷാ പരിശീലനം, വ്യക്തിത്വ വികസനം, കുടുംബങ്ങൾക്കു വേണ്ട പിന്തുണ, പഠന ശേഷം തൊഴിൽ നേടിക്കൊടുത്ത് അവരെ സ്വയം പര്യാപ്തരാക്കുക എന്ന പല വിധ ഉന്നത ലക്ഷ്യങ്ങളോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. ഈ മക്കൾക്കുവേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന, അവർക്കുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും കരുതലും സ്നേഹവും നിർലോഭം നൽകുന്ന വിദ്യാസമ്പന്നരായ അമ്മമാർ , കോളേജ് പ്രിൻസിപ്പാൾമാർ , പ്രൊഫസർമാർ, സ്കൂൾ ടീച്ചേഴ്സ് , കൗൺസിലേഴ്സ് അങ്ങനെ അമ്പതോളം വനിതകൾ ഇപ്പോൾ കേരളത്തിലുടനീളം പ്രവർത്തിക്കുന്നു. വീടിനു പുറത്ത്, കേരളത്തിലും വിദേശത്തും ഓരോ അമ്മമാർ അല്ലെങ്കിൽ ചേച്ചിമാർ ഇവർക്കുണ്ടെന്നുള്ളത് ഇവരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. അപേക്ഷകരുടെ കുടുംബ പശ്ചാത്തലം നേരിട്ടന്വേഷിച്ച് വിശകലനം ചെയ്തതിനു ശേഷമായിരിക്കും അപേക്ഷകൾ പരിഗണിക്കുക. താല്പര്യമുള്ള പെൺകുട്ടികൾ മാത്രം താഴെ കൊടുത്തിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന മേൽ വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷാ ഫോറം ആവശ്യമുള്ളവർ 9446321659 എന്ന നമ്പറിൽ whatsapp ൽ ബന്ധപ്പെടുക.

Exit mobile version