പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്താനുപയോഗിച്ച വാളുകൾ കണ്ടെത്തി

0
24

പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു.മണ്ണുക്കാട് കോരയാറിൽ നിന്ന് നാല് വടിവാളുകളാണ് അന്വേഷണ സംഘം കണ്ടെടുത്തിയത്. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. ആയുധങ്ങൾ ഫോറൻസിക് സംഘം പരിശോധിക്കും.കൂടുതൽ ആയുധങ്ങൾക്കായി കോരയാറിൽ തെരച്ചിൽ തുടരുകയാണ്. 

അതേസമയം, സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് പേരെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.ശരവണൻ, ആറുമുഖൻ, രമേശ് എന്നീ ആർഎസ്എസ് ബിജെപി പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണെന്ന് സുബൈറിന്റ കൊലപാതകമെന്ന് അറസ്റ്റിലായവർ മൊഴി നൽകി. സഞ്ജിത്തിന്റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.

Leave a Reply