Pravasimalayaly

ട്വന്റി 20 മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടി ഡൽഹി ബാറ്റ്സ്മാൻ സുഭോദ് ഭട്ടി

ടി-20 മത്സരത്തിൽ ഇരട്ട സെഞ്ചുറിയുമായി ഡൽഹി ബാറ്റ്സ്മാൻ സുബോധ് ഭട്ടി. ക്ലബ് ക്രിക്കറ്റ് മത്സരത്തിലാണ് ഡൽഹി താരം ഇരട്ടശതകം കടന്നത്. സിംബയ്ക്കെതിരെ ഡൽഹി ഇലവൻ ന്യൂവിനായി ബാറ്റിംഗ് ഓപ്പൺ ചെയ്ത സുബോധ് വെറും 79 പന്തുകളിൽ 205 റൺസെടുത്ത് പുറത്താവാതെ നിൽക്കുകയായിരുന്നു.

17 ബൗണ്ടറികളും അത്ര തന്നെ സിക്സറുകളും അടക്കമായിരുന്നു സുബോധിൻ്റെ ബാറ്റിംഗ്. ഡൽഹി രഞ്ജി താരം കൂടിയായ സുബോധിൻ്റെ തകർപ്പൻ ഇന്നിംഗ്സിൻ്റെ കരുത്തിൽ ഡൽഹി ഇലവൻ ന്യൂ 256 റൺസെന്ന കൂറ്റൻ സ്കോർ ആണ് 20 ഓവറിൽ കുറിച്ചത്. ആദ്യ 17 പന്തിൽ സെഞ്ചുറി നേടിയ അദ്ദേഹം പിന്നീട് ഇന്നിംഗ്സ് വേഗം കുറയ്ക്കുകയായിരുന്നു.

Exit mobile version