ശൂന്യമായ കൈകളിൽ ( Free Hands) നിന്നും വിജയത്തിന്റെ പടവുകൾ താണ്ടുന്ന 3 ചെറുപ്പക്കാരുടെ വിജയ കഥ.
എഞ്ചിനീയറിംഗ് ബിരുദധാരിയായ എമിൽ ജോസ് ഡോക്ടർ പഠനം പൂർത്തിയാക്കി അതല്ല തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞ ആനന്ദ് ജോർജ്(Dr.Director), എഞ്ചിനീയറിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു ഈ വിജയ മേഖലയിലേക്ക് തിരിഞ്ഞ ജീവൻ ജോസ് എന്നീ 3 ചെറുപ്പക്കാരാണ് ഇതിലെ താരങ്ങൾ. കോട്ടയം ജില്ലയിലെ കുറുപ്പന്തറക്കടുത്തു കാഞ്ഞിരത്താനം സ്വദേശികളാണ് എമിലും ജീവനും. കോട്ടയം കറുകച്ചാൽ സ്വദേശിയാണ് ആനന്ദ്. പഠനം പൂർത്തിയാക്കിയിട്ടും ജോലി ഒന്നും കിട്ടാതെ നിരാശരായവർക്ക് മാതൃകയാണ് ഇവരുടെ ശൈലി. പഠനം കഴിഞ്ഞു ജോലിയിൽ ഇരിക്കെത്തന്നെയാണ് ഇത്തരമൊരു ആശയം ഇവരിൽ വളർന്നതും. Free Hands Media House – Phloem Weddings എന്ന ഇവരുടെ പ്രസ്ഥാനം ഇന്ന് വളരെ പെട്ടെന്ന് വളർന്നുകൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ റിസ്ക് എടുക്കുന്നവരേ വിജയിക്കൂ എന്ന് പറയുന്നത് ഇവരുടെ കാര്യത്തിൽ അന്വര്ഥമാണ്.ഒരു ഷോർട്ഫിലിം പിടുത്തത്തിൽ തുടങ്ങിയതാണ് ഈ സംരംഭം. അത് പിന്നീട് വെഡിങ് വീഡിയോഗ്രഫി ഫോട്ടോഗ്രഫി മേഖലയിലെ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു കമ്പനി ആയി വളർന്നത് വളരെ പെട്ടെന്നാണ്. ചെറിയൊരു ക്യാമറ വാങ്ങിയാണ് ഇവരുടെ തുടക്കം, വളർച്ചയുടെ പടവുകൾ താണ്ടും തോറും അത്യാധുനിക രീതിയിൽ തങ്ങളിൽ തന്നെ മാറ്റങ്ങൾ വരുത്തി കമ്പനിയെ വളർത്തി ഇന്നതിനു കേരളത്തിലും ദുബായിലും 2 ബ്രാഞ്ചുകളോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇരുപതോളം ചെറുപ്പക്കാർക്ക് ഒരു ജീവിത മാർഗം കൂടി നൽകുന്ന ഒന്നായി മാറി. കേരളത്തിലെ അറിയപ്പെടുന്ന വെഡിങ് പ്ലാനിങ് കമ്പനി ഇവരുടെ ഹെഡ് ഓഫീസ് കോട്ടയം ആസ്ഥാനമാക്കി ആണ് പ്രവർത്തിക്കുന്നത്. സ്വന്തമായി ഒരു സിനിമ സ്വപ്നം കാണുന്ന ആളാണ് ഇക്കൂട്ടത്തിലെ ഡോ. ഡയറക്ടർ എന്നറിയപ്പെടുന്ന ആനന്ദ്. ആനന്ദ് ഡയറക്റ്റ് ചെയ്തു അഭിനയിച്ച നിഹാരം എന്ന മ്യൂസിക് ആൽബം ഇക്കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
Phloemweddings-Freehands Mediahouse
India – Dubai
+91 99864 62946 | 9847702021
UK +447588501409
https://www.facebook.com/phloemweddings/
https://instagram.com/phloem_weddingz?igshid=bzfdysll9nkw
https://www.facebook.com/emiljosepaliyil
https://www.facebook.com/Anand.p.george
https://www.facebook.com/jeevanjoseonride
https://instagram.com/emil_jos?igshid=x95nr3cmbado
https://instagram.com/dr._director?igshid=uklh0liz1tv8
https://instagram.com/jeevan_jos?igshid=12j9punkixzuf