തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സപ്ലൈകോ ഗോഡൗണിലെ ചുമട്ടുതൊഴിലാളികളുടെ 3 വർഷത്തെ വേതന കുടിശ്ശിഖ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മാർച്ച് 1 നാണ് പണിമുടക്ക് സമരം ആരംഭിച്ചത്.INTUC , AITUC ,TUCI, KTUC യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.വേതന കുടിശ്ശിഖ ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ പലവട്ടം നോട്ടീസ് നൽകിയിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും തൊഴിലാളികൾക്ക് അനുകൂലമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പണി മുടക്കാൻ നിർബന്ധിതരായതെന്ന് തൊഴിലാളികൾ പറഞ്ഞു. ഗോഡൗൺ പരിസരത്ത് അടുപ്പു കൂട്ടി കഞ്ഞി വച്ചാണ് തൊഴിലാളികൾ സമരം ശക്തമാക്കിയിരിക്കുന്നത്. സമര സമര പന്തലിൽ നടന്ന യോഗത്തിൽ എ ഐ റ്റി യു സി വൈക്കം താലൂക്ക് കമ്മറ്റി പ്രസിഡന്റ് കെ എസ് രത്നാകരൻ . ഐ എൻ ടി യു സി റീജിയണൽ കമ്മറ്റി പ്രസിഡന്റ് അഡ്വ: പി വി സുരേന്ദ്രൻ , ടി യു സി ഐ ജില്ലാ സെക്രട്ടറി എം കെ ദാസൻ , പ്രസിഡന്റ് കെ എം സന്തോഷ് കുമാർ , കെ ടി യു സി പ്രസിഡന്റ് സജിമോൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ് സിവിൽ സപ്ലൈസ് ഗോഡൗൺ തൊഴിലാളികളുടെ സമരം 4-ാം ദിവസത്തിലേക്ക്
