Sunday, January 19, 2025
HomeNewsKeralaആ അശ്ലീല വിഡിയോ എൽഡിഎഫ് നാടകം; അവർ എന്ത് പണിയും ചെയ്യുമെന്ന് സുരേഷ് ഗോപി

ആ അശ്ലീല വിഡിയോ എൽഡിഎഫ് നാടകം; അവർ എന്ത് പണിയും ചെയ്യുമെന്ന് സുരേഷ് ഗോപി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവം എൽഡിഎഫിന്റെ നാടകമാണെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തെരഞ്ഞെടുപ്പു വിജയത്തിനായി എൽഡിഎഫ് എന്തു പണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാർക്ക് അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃക്കാക്കരയിൽ ബിജെപി സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.  

”ഈ ഉപതിരഞ്ഞെടുപ്പ് വന്നതിന്റെ വഴി വളരെ വൃത്തിഹീനമായ ദൃഷ്ടിയോടെ കണ്ട ആൾക്കാരുടെ ജൽപനങ്ങൾ നമ്മൾ കേട്ടതാണ്. പി.ടി. എന്നു പറയുന്ന മഹാനായ എംഎൽഎ. അദ്ദേഹത്തിന് തൃക്കാക്കരയ്ക്കായി എന്തു ചെയ്യാൻ സാധിച്ചു എന്നു ചോദിച്ച് നാം വിഷമിപ്പിക്കേണ്ടതില്ല. കാരണം, എതിർ കക്ഷിയിൽപ്പെട്ട എംപിയേയും എംഎൽഎയേയും കൊണ്ട് എന്തൊക്കെ ചെയ്യിക്കാതിരിക്കാം എന്നതിൽ ട്രിപ്പിൾ പിഎച്ച്ഡി എടുത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്’ – സുരേഷ് ഗോപി പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments